നെടുമ്പാശ്ശേരി: ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ ക്രമസമാധാന ചുമതലക്ക് ഇനി നേതൃത്വം നല്‍കുന്നത് നോര്‍ത്ത് പറവൂര്‍ കുഞ്ഞിതൈ തേലക്കാട്ട് വീട്ടില്‍...
നെടുമ്പാശ്ശേരി: ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ ക്രമസമാധാന ചുമതലക്ക് ഇനി നേതൃത്വം നല്‍കുന്നത് നോര്‍ത്ത് പറവൂര്‍ കുഞ്ഞിതൈ തേലക്കാട്ട് വീട്ടില്‍ തോമസ് -കുഞ്ഞമ്മ ദമ്പതികളുടെ മക്കളായ ടി.കെ. ജോസിയും ടി.കെ വര്‍ഗീസുമായിരിക്കും.
16 വര്‍ഷം മുമ്പ് സര്‍വീസില്‍ പ്രവേശിച്ച ക്രൈം ബ്രാഞ്ചില്‍ എസ്.ഐ ആയിരുന്ന ഇളയമകന് ജോസി ഉദ്യോഗക്കയറ്റത്തത്തെുടര്ന്ന് അഞ്ച് മാസം മുമ്പാണ് സ്റ്റേഷന് ഹൗസ് ഓഫീസറായി ചെങ്ങമനാട് സ്റ്റേഷനില്‍ ചാര്‍ജെടുത്തത്.
22 വര്‍ഷം മുമ്പാണ് തോമസ് സര്‍വീസില്‍ പ്രവേശിച്ചത്. വടക്കേക്കര സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്നു. തോമസ് സ്ഥലം മാറ്റത്തെത്തെുടര്ന്നും ചൊവ്വാഴ്ച രാവിലെ ചെങ്ങമനാട് സ്റ്റേഷനില്‍ ചാര്ജെടത്തു.
സഹോദര ബന്ധങ്ങളുടെ വകഭേദമില്ലാതെ സി.ഐയുടെ മുറിയിലത്തെിയ തോമസ് മേലാധികാരിക്ക് സല്യൂട്ട് നല്‍കുകയും സ്ഥലംമാറ്റ ഉത്തരവ് സമര്‍പ്പിക്കുകയുമായിരുന്നു. സല്യൂട്ട് സ്വീകരിച്ച ശേഷം സി.ഐ ജോസി ഉത്തരവ് സ്വീകരിച്ച് ഒപ്പ് വെക്കുകയും ചെയ്തു. ജോസിയുടെയും തോമസിന്റെയും ഏക സഹോദരി ബീന സഭ നേതൃത്വം നല്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയുമാണ്.
Good
ReplyDelete