ചമ്പക്കര മാർക്കറ്റ് തിങ്കളാഴ്ച്ച മുതൽ തുറന്ന് പ്രവർത്തിക്കും; ടോക്കൺ സംവിധാനം ഏർപ്പെടുത്തും


കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ച കൊച്ചിയിലെ ചമ്പക്കര മാര്‍ക്കറ്റ് തിങ്കളാഴ്ച്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പുലർച്ചെ മുതല്‍ രാവിലെ ഏഴുമണിവരെ മാത്രം മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കാനാണ് ജില്ല കലക്ടര്‍ എസ്.സുഹാസ് അനുമതി നല്‍കിയത്.  ജൂണ്‍ നാലിനാണ് മാര്‍ക്കറ്റ് അടച്ചത്. 

പൊലീസിന്റെ മേല്‍നോട്ടത്തിലാണ്  മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുക. വാഹനങ്ങളുടെയും ആളുകളുെടയും എണ്ണം ക്രമീകരിക്കാനായി  മാര്‍ക്കറ്റില്‍ ടോക്കണ്‍ സംവിധാനം ഒരുക്കും. അകത്തേക്കും പുറത്തേക്കും ഒരൊറ്റവഴിമാത്രമായി ചുരുക്കും . മാര്‍ക്കറ്റിലെ സ്ഥലപരിമിതിമൂലം ചില്ലറ മല്‍സ്യവില്‍പന അനുവദിക്കില്ല. പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ അനൗണ്‍സ്മെന്റ് സംവിധാനം ഒരുക്കും. മാസ്കില്ലാത്തവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. സാമൂഹികാകലം പാലിച്ച് നില്‍ക്കേണ്ട സ്ഥലങ്ങള്‍ രേഖപ്പെടുത്തണം. 

ആളുകള്‍ തമ്മില്‍ ആറടി അകലം ഉറപ്പാക്കണം. എല്ലാ ദിവസവും മാര്‍ക്കറ്റ് അടച്ചശേഷം അണുനശീകരണം നടത്തും. നേരത്തെ ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ഡി.സി.പി ജി.പൂങ്കുഴലിയും കൊച്ചി നഗരസഭ സെക്രട്ടറിയും  പരിശോധന നടത്തിയാണ് മാര്‍ക്കറ്റ് അടച്ചത്. പുതിയ സാഹചര്യത്തില്‍ മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനിച്ചെങ്കിലും കര്‍ശന വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയാകും മുന്നോട്ടുള്ള പ്രവര്‍ത്തനം.


Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget