കായംകുളത്ത് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

 

ആലപ്പുഴ: കായംകുളത്ത് ക്വട്ടേഷൻ സംഘത്തിന്‍റെ ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകന്‍ കുത്തേറ്റ് മരിച്ചു. എം.എസ്.എം സ്കൂളിന് സമീപം താമസിക്കുന്ന വൈദ്യൻ വീട്ടിൽ സിയാദ് ( 36) ആണ് മരിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം സ്വദേശി മുജീബാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

സിപിഎം എം.എസ്.എം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനും കൂടിയായ സിയാദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം   ഇന്ന്കായംകുളം നഗരസഭ പരിധിയിൽ ഹർത്താൽ ആഹ്വാനം ചെയ്തു.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget