വോളിബോൾ പ്രതിരോധ താരങ്ങൾ ഇനി ഒന്നിച്ച്; മലയാളി താരം സൂര്യ ഇനി തമിഴ്നാടിന്റെ മരുമകൾ


രാജ്യത്തിന്റെ വോളിബോൾ കോർട്ടിലെ മിന്നുംതാരം മലയാളിയായ എസ് സൂര്യ ഇനി തമിഴ്നാടിന്റെ മരുമകൾ. ദേശീയ പുരുഷ വോളിബോൾ ടീം അംഗവും നാഗർകോവിൽ സ്വദേശിയുമായ ശിവരാജനാണ് സൂര്യയുടെ കഴുത്തിൽ മിന്നു ചാർത്തിയത്.

പുരുഷ-വനിതാ വോളിബോൾ ടീമുകളിലെ മികച്ച പ്രതിരോധ താരങ്ങൾ കോവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ പാലിച്ച് ജീവിതത്തിന്റെ കളത്തിലേക്ക്. 2018ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഗെയിംസിലെ വെള്ളി മെഡൽ നേട്ടത്തിലും 2019ലെ സാഫ് ഗെയിംസ് ഫൈനൽ വിജയത്തിലും ദേശീയ ടീമിൽ അംഗമായിരുന്നു കൊല്ലം സ്വദേശി സൂര്യ

താലിചാർത്തിയ ശിവരാജൻ ദേശീയ വോളിബോൾ പുരുഷ ടീം അംഗവും കൊച്ചിൻ നേവൽ ബേസിലെ ഉദ്യോഗസ്ഥനുമാണ്. കോവിഡ് മാർഗനിർദ്ദേശങ്ങൾ നിലനിൽക്കുന്നതിനാൽ താര വിവാഹത്തിൽ പങ്കെടുത്തത് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ മാത്രം.

കായ്ക്കോട്എസ്എൻ ജി എച്ച് എസ് എസിൽ നിന്ന് കൊല്ലം സായിയിലേക്ക് എത്തിയതാണ് സൂര്യയുടെ കായിക ജീവിതത്തിലെ വഴിത്തിരിവ്. കൂലിപ്പണിക്കാരനായ രാധാകൃഷ്ണപിള്ളയുടെയും പരേതയായ സരസ്വതിയുടെയും മകളാണ് സൂര്യ. നിലവിൽ കെ എസ് ഇ ബി താരമായ സൂര്യ വൈദ്യുതി വകുപ്പിൽ ജൂനിയർ അസിസ്റ്റന്റാണ്.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget