മലപ്പുറം :മാറഞ്ചേരി വെളിയംകോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമെന്ന നാട്ടുകാരുടെ സ്വപ്നം അനന്തമായി നീളുകയാണ്. പാലം നിര്‍മാണം വൈകുന്നതോട...
മലപ്പുറം :മാറഞ്ചേരി വെളിയംകോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമെന്ന നാട്ടുകാരുടെ സ്വപ്നം അനന്തമായി നീളുകയാണ്. പാലം നിര്‍മാണം വൈകുന്നതോടെ നിലവിലെ തടി പാലത്തിലൂടെയുള്ള അപകടയാത്ര മാത്രമാണ് നാട്ടുകാര്‍ക്ക് ആശ്രയം. പാലം നിര്‍മാണത്തിന് വേണ്ടി അനുവദിച്ച ലക്ഷക്കണക്കിന് പണവും വെള്ളത്തിലായി.
മലപ്പുറം ജില്ലയിലെ രണ്ട് പ്രധാന പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ അവസ്ഥയാണിത്. ഏതുസമയം വേണമെങ്കിലും പാലം പുഴയിലമരും. രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണത്തിന് പലപദ്ധതികള്‍ കൊണ്ടുവന്നെങ്കിലും എല്ലാം പാതി വഴിയില്‍ മുടങ്ങി. ലക്ഷങ്ങളുടെ നിര്‍മാണ വസ്തുക്കളും നശിച്ചു.
കടലില്‍ നിന്ന് കാഞ്ഞിരപ്പുഴയിലേക്കും അതുവഴി ഈ കനാലിലേക്കും ഉപ്പുവെള്ളമെത്തുന്നതിനാല് കനാലിന്റെ ഒരത്ത് താമസിക്കുന്ന കുടുംബങ്ങളുടെ കുടിവെള്ളവും മുട്ടിയിരിക്കുകയാണ്. കനാലിന് കുറുകെ പാലവും ഉപ്പുവെള്ളം കനാലിലേക്ക് കലരാതിരിക്കാന്‍ റെഗുലേറ്റര്‍ സംവിധാനവും നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
COMMENTS