ചൈനീസ് ആപ്പായ ടിക്ടോകിനെ വാങ്ങാനുളള ചര്‍ച്ചകള്‍ നടക്കുന്നതായി മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു .ഇന്ത്യക്ക് പിന്നാലെ അമേരിക്കയും നിരോധിക്കുമെന്ന ...
ചൈനീസ് ആപ്പായ ടിക്ടോകിനെ വാങ്ങാനുളള ചര്‍ച്ചകള്‍ നടക്കുന്നതായി മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു .ഇന്ത്യക്ക് പിന്നാലെ അമേരിക്കയും നിരോധിക്കുമെന്ന സൂചനകള്‍ വന്നതോടെ ടിക്ടോക് വില്‍ക്കാനുളള ശ്രമങ്ങള്‍ ഉടമകളായ ബെറ്റ്ഡാന്‍സ് ഊര്‍ജിതമാക്കിയിരുന്നു. മൈക്രോസോഫ്റ്റ് വാങ്ങുന്നതോടെ ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ ടിക്ടോകിനുളള നിരോധനം നീക്കുമെന്നാണ് സൂചന.
ഇന്ത്യക്ക് പിന്നാലെ യുഎസും ജപ്പാനും നിരോധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ടിക്ടോക് വില്പനക്ക് വച്ചത്. സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ടിക്ടോക് നിരോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. പ്രധാനപ്പെട്ട രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയാല്‍ ടിക്ടോക് വില്‍ക്കുന്നതായിരിക്കും ഗുണകരമെന്നാണ് ബൈറ്റ്ഡാന്‍സിന്റെ വിലയിരുത്തല്‍. ആദ്യ ഘട്ടം മുതല്‍ തന്നെ ടിക്ടോക് വാങ്ങാന്‍ മൈക്രോസോഫ്റ്റ് സജീവമായി രംഗത്തിറങ്ങുകയായിരുന്നു. ജനപ്രീതി നേടിയ മികച്ച ആപ്പുകളൊന്നും നിലവിലില്ലാത്ത മൈക്രോസോഫ്റ്റിന് ടിക്ടോക് വാങ്ങുന്നതോടെ വിപണിയില്‍ സജീവമാകാം എന്നാണ് പ്രതീക്ഷ. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു. ടിക്ടോക് വില്‍ക്കുന്നതിനായി 45 ദിവസത്തെ സമയം ബെറ്റ്ഡാന്സിന് അനുവദിക്കുമെന്ന് ട്രംപ് അറിയിച്ചു.
ഇടപാട് നടന്നാല്‍ ഒരു ചൈനീസ് കമ്പനി ഇന്ത്യക്കാരന് നയിക്കുന്ന കമ്പനി കീഴിലാകും. മൈക്രോസോഫ്റ്റ് വാങ്ങുന്നതോടെ ടിക്ടോകിനുളള നിരോധനം ഇന്ത്യ പിന്‍വലിച്ചേക്കും.
COMMENTS