മുഖത്തും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റ് രക്തം വാർന്ന് യുവതി; ആശുപത്രിയിൽ എത്തിക്കാതെ ഫോട്ടോയെടുത്ത് ജനക്കൂട്ടം


മീററ്റ്: വീണ്ടും ഉത്തര്‍പ്രദേശില്‍ നിന്ന് സ്ത്രീകളോടുള്ള കൊടുംക്രൂരതയുടെ മറ്റൊരു സംഭവം കൂടി പുറത്ത്. മുഖത്തും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഓടയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം അവരുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയും അവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞും ചുറ്റും കൂടിയവര്‍ സമയം പാഴാക്കി. പോലീസ് എത്തുന്നതുവരെ നാട്ടുകാരുടെ അഭിമുഖവും ചിത്രീകരണവും നടന്നു. പടിഞ്ഞാറന്‍ യു.പിയിലെ മീററ്റിലാണ് ഈ സംഭവം നടന്നത്

മൂര്‍ച്ചയുള്ള ആയുധംകൊണ്ടാണ് ഇവര്‍ക്ക് മുറിവേറ്റിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ആശുപത്രിയില്‍ എത്തിച്ച യുവതിയുടെ നില തൃപ്തികരമാണ്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹോദരനെയും ബന്ധുവായ യുവാവിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിക്ക് ഒരു പ്രണയമുണ്ടായിരുന്നു. കുടുംബത്തിന്റെ് എതിര്‍പ്പ് മറികടന്ന് വിവാഹത്തിന് ശ്രമിച്ചതിന്റെ പ്രതികാരമാണ് ആക്രമണമെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ യു.പിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. 13കാരിയെ ബാലത്സംഗം ചെയ്തശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കരിമ്പന്‍ വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് മറ്റൊരു പെണ്‍കുട്ടി ആക്രമണത്തിന് ഇരയായത്. 


Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget