കെ.സുരേന്ദ്രന് സെക്രട്ടേറിയറ്റിനുളളില്‍ കടന്നതില്‍ അന്വേഷണത്തിന് മന്ത്രിസഭാതീരുമാനം. തീപിടിത്തത്തിന് പിന്നാലെ സുരേന്ദ്രന് അകത്ത് കടന്നത് സ...
കെ.സുരേന്ദ്രന് സെക്രട്ടേറിയറ്റിനുളളില്‍ കടന്നതില്‍ അന്വേഷണത്തിന് മന്ത്രിസഭാതീരുമാനം. തീപിടിത്തത്തിന് പിന്നാലെ സുരേന്ദ്രന് അകത്ത് കടന്നത് സുരക്ഷാവീഴ്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചീഫ് സെക്രട്ടറി ഓഫീസില്‍ നിന്നെത്തുംമുന്‍പ് സുരേന്ദ്രന് എത്തിയത് സംശയാസ്പദമാണ്.
സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രിസഭയുടെ അഭിനന്ദനം. ജാഗ്രതയോടെ ഇടപെട്ടു. സംഘാര്‍ഷവസ്ഥ ഉണ്ടാവാതിരുന്നത് ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍ മൂലം. സെക്രട്ടേറിയറ്റിന്റെ സുരക്ഷയില്‍ ആശങ്കയെന്ന് മന്ത്രിസഭ വിലയിരുത്തി. കാലോചിതമായ പരിഷ്കാരം അനിവാര്യമെന്നും വിലയിരുത്തല്‍.
ഇതിനിടെ, സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തില്‍ ഫയലുകള്‍ കത്തി നശിച്ചെന്ന് എഫ്.ഐ.ആര്. ഗസ്റ്റ് ഹൗസുകള്‍ അനുവദിച്ചത് സംബന്ധിച്ച ഫയലുകളാണ് കത്തിയത്. ഗസറ്റ് നോട്ടിഫിക്കേഷനുകളുടെ പകര്‍പ്പും നശിച്ചു. സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന് കാരണം ഷോട്ട് സർക്യൂട്ടെന്ന് വിദഗ്ധസംഘത്തിന്റെ പ്രാഥമികനിഗമനം. ദുരന്തനിവാരണ കമ്മീഷണര്‍ എ.കൗശിഗന്റെ നേതൃത്വത്തിലെ സംഘം അട്ടിമറി സാധ്യതയുൾപ്പെടെ പരിശോധിക്കുന്നുണ്ട്.
COMMENTS