കോട്ടയം: സെക്രട്ടറിയേറ്റിൽ ഫയൽ കത്തിച്ചതുമായി ബന്ധപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ വ്യാപകമായി യുഡിഎഫ് ഘടകങ്ങൾ...
കോട്ടയം: സെക്രട്ടറിയേറ്റിൽ ഫയൽ കത്തിച്ചതുമായി ബന്ധപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ വ്യാപകമായി യുഡിഎഫ് ഘടകങ്ങൾ കരിദിനം ആചരിച്ചു. ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാതല പ്രതിഷേധയോഗം ശ്രീ തിരുവഞ്ചൂർ രാധാകഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു . യു ഡി എഫ് ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു .മോൻസ് ജോസഫ് എംഎൽഎ , ജോയ് എബ്രഹാം ,കെ പി സി സി ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി ,പി ആർ സോന ,അസ്സീസ്സ് ബഡായി , റഫീഖ് മണിമല ,സജി മഞ്ഞക്കടമ്പൻ , ഫിലിപ്പ് ജോസഫ് , പി എസ്സ് രഘു റാം ,കെ സി പീറ്റർ ,കെ വി ഭാസി , റ്റി സി അരുൺ , ജോയ് ചെട്ടിശ്ശേരി ,കാപ്പിൽ തുളസീദാസ് ,അനിൽകുമാർ മൂലകുന്നേൽ , യൂജിൻ തോമസ്സ് തുടങ്ങിയവർ പ്രസംഗിച്ചു
കോട്ടയം: സെക്രട്ടറിയേറ്റിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പലസ്ഥലങ്ങളിലും പ്രതിഷേധം കത്തുന്നു. ബിജെപി എരുമേലിയിൽ റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള വരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിനെതിരെ കൂടിയായിരുന്നു പ്രതിഷേധം. എൻ.ഹരിയെ ഉൾപ്പെടെ 12 ഓളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എന് ഹരിയെ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
COMMENTS