"എനിക്ക് പഠിക്കണം സാറെ, കറണ്ട് തരാൻ പറ സാറെ; കണ്ണീരോടെ ജ്യോതി ആദിത്യ ജില്ലാ കളക്ടർ പി. ബി നൂഹിനോട് .‘എനിക്ക് പഠിക്കണം സാറേ... ഞങ്ങക്ക് കറണ്ട് ഒന്ന് തരാന്‍ പറ സാറേ. എനിക്ക് അതു മാത്രംമതി..’ മഴക്കെടുതിയെ തുടർന്ന് ഒരുക്കിയ ക്യാംപിലെത്തിയ കലക്ടറോട് ഒരു കുഞ്ഞിന്റെ അപേക്ഷയാണിത്. പത്തനംതിട്ട സ്വദേശിനിയും ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ജ്യോതി ആദിത്യയുടെ വാക്കുകൾ ജില്ലാ കലക്ടര്‍ പി.ബി നൂഹ് പരിഹാരവും കണ്ടു. 

മഴക്കെടുതിയെ തുടർന്നു തുറന്ന ക്യാംപിൽ വച്ചാണ് ജ്യോതി ആദിത്യ കലക്ടറോട് തന്റെ വിഷമങ്ങൾ പങ്കുവച്ചത്. ‘എന്റെ പേര് ജ്യോതി ആദിത്യ. ഞാന്‍ കണമല സെന്റ് തോമസ് യു.പി.സ്‌കൂളില്‍ ഏഴാം ക്ലാസിലാ പഠിക്കുന്നേ. എനിക്ക് പഠിക്കണം. ഇപ്പോ എല്ലായിടത്തും ഓണ്‍ലൈന്‍ ക്ലാസാ. എന്റെ വീട്ടില്‍ ഇപ്പോഴും കരണ്ടുപോലുമില്ല. വീടിനടുത്ത് പോസ്റ്റുവരെ കൊണ്ടിട്ടു. വയറിംഗും കഴിഞ്ഞു. എന്നിട്ടും ഇതുവരെയും കരണ്ട് കിട്ടിയില്ല. അച്ഛന് കൂലിപ്പണിയാ. വല്ലപ്പോഴുമേ ഇപ്പോ പണിയുള്ളു. പലപ്പോഴും ഞങ്ങള്‍ പട്ടിണിയാ. ഞാന്‍ ക്യാംപില്‍ വരുന്നത് ആഹാരം കഴിക്കാന്‍ വേണ്ടിയാ സാറേ. എനിക്ക് പഠിക്കണം...’

ഏറെ വിഷമത്തോടെ ജ്യോതി ഇത് പറഞ്ഞു തീർത്തപ്പോഴേക്കും  നൂഹ് മനസ്സിൽ പരിഹാരവും കണ്ടിരുന്നു. അടുത്ത തിങ്കളാഴ്ച ജ്യോതിയെ കാണാന്‍ താന്‍ എത്തുമെന്നും അപ്പോള്‍ വീട്ടില്‍ കറണ്ടുണ്ടായിരിക്കുമെന്നും പഠിക്കാനുള്ള സൗകര്യങ്ങളും ചെയ്തുതരുമെന്നും ഉറപ്പ് നല്‍കിയാണ് കലക്ടർ കുട്ടിയെ ആശ്വസിപ്പിച്ചത്. മുട്ടുമണ്ണില്‍ സതീശന്റെയും മോനിഷയുടേയും മൂത്ത മകളായ ജ്യോതി ആദിത്യ കലക്ടറുടെ വാക്കിൽ പൂർണ തൃപ്തയാണ്. 

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget