നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾക്കുള്ള സുരക്ഷാ മാർഗനിർദേശം തയാറായി. വിദ്യാർത്ഥികൾ ആരോഗ്യസ്ഥിതി സംബന്ധിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. പനിയോ, ഉയർന്ന താപനിലയോ കണ്ടെത്തിയാൽ പ്രത്യേക മുറിയിൽ ഇരുത്തിയാകും പരീക്ഷ. പരീക്ഷ ഹാളിൽ മാസ്ക് ധരിക്കാൻ അനുവദിക്കും. കോവിഡ് പശ്ചാത്തലത്തിൽ ദേഹപരിശോധന ഉണ്ടാകില്ല.
ഗ്ലൗസുകൾ, ഹാൻഡ് സാനിറ്റൈസറുകൾ അണുനശീകരണ ലായിനി എന്നിവ പരീക്ഷ കേന്ദ്രങ്ങളിൽ ഉണ്ടാകും. പരീക്ഷാഹാളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേക കുടിവെള്ള ബോട്ടിൽ നൽകുമെന്നും ദേശീയ ടെസ്റ്റിങ് ഏജൻസി തയാറാക്കിയ മാർഗരേഖയിലുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിൽ മേൽനോട്ടം വഹിക്കുന്ന അധ്യാപകർക്കും ജീവനക്കാർക്കും മാർഗരേഖ ബാധകമാണ്. ജെ.ഇ.ഇ പരീക്ഷ സെപ്റ്റംബർ ഒന്ന് മുതൽ ആറു വരെയും നീറ്റ് പരീക്ഷ സെപ്റ്റംബർ പതിമൂന്നിനുമാണ് നിശ്ചയിച്ചിട്ടുള്ളത്.
COMMENTS