ഹിന്ദുസ്ഥാനി സംഗീതമാന്ത്രികൻ പണ്ഡിറ്റ് ജസ്രാജ് അന്തരിച്ചു. 90 വയസ്സായിരുന്നു. അമേരിക്കയിലെ ന്യൂജഴ്സിയിലായിരുന്നു പണ്ഡിറ്റ് ജസ്രാജിന്റെ ...
ഹിന്ദുസ്ഥാനി സംഗീതമാന്ത്രികൻ പണ്ഡിറ്റ് ജസ്രാജ് അന്തരിച്ചു. 90 വയസ്സായിരുന്നു. അമേരിക്കയിലെ ന്യൂജഴ്സിയിലായിരുന്നു പണ്ഡിറ്റ് ജസ്രാജിന്റെ അന്ത്യം. എട്ടു പതിറ്റാണ്ട് നീണ്ട അതുല്യസംഗീതസപര്യയ്ക്ക് വിരാമം. കോടിക്കണക്കിന് ആരാധകരുള്ള ജസ്രംഗി ജുഗല്‍ബന്ദിയുടെ സൃഷ്ടാവ്. ഹരിയാനയിലെ ഹിസാറിൽ 1930 ജനനം. മേവതി ഘരാനയിലെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന പിതാവ് മോതി രാംജി ജസ്രാജിന് നാലു വയസ്സുള്ളപ്പോൾ അന്തരിച്ചു.
രത്തൻ മോഹൻ ശർമ്മ, സജ്ഞയ് അഭയാങ്കർ, രമേഷ് നാരായൺ, സുമൻഘോഷ്, തൃപ്തി മുഖർജി, രാധാരാമൻ കീർത്തന തുടങ്ങി നിരവധി ശിഷ്യന്മാരുണ്ട്. അച്ഛന്റെ സ്മരണക്കായി പണ്ഡിറ്റ് മോത്തിറാം പണ്ഡിറ്റ് മണിറാം സംഗീത് സമാരോഹ് എന്ന പേരിൽ എല്ലാ വർഷവും സംഗീതാഘോഷങ്ങൾ നടത്താറുണ്ട്. രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നൽകി ആദരിച്ചിരുന്നു.
COMMENTS