തിരുവനന്തപുരത്ത് കോവിഡ് നിയന്ത്രണാതീതം; മലപ്പുറത്തും സ്ഥിതി അതീവ ഗുരുതരത്തിലേക്ക്


തിരുവനന്തപുരത്ത് വ്യാപനം അനിയന്ത്രിതമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജില്ലയിലാണ് ഇന്നും ഏറ്റവും കൂടുതല്‍ േകസുകള്‍. 540 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തും സ്ഥിതി ഗുരുതരമാണ്, ഇന്ന് 322 പേര്‍ക്കാണ് സ്ഥിരീകരിച്ചത്.  ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലും ഇരുനൂറിലേറെ ഇന്ന് ഇരുനൂറിലേറെപേരില്‍ രോഗബാധ കണ്ടെത്തി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നൂറിലേറെയാണ് പുതിയ കേസുകള്‍. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 17 പേര്‍ മാത്രമാണ് പുതിയ രോഗികള്‍

അതേസമയം കേരളത്തിൽ ഒരുദിവസം രണ്ടായിരം കടന്ന് കോവിഡ്. സംസ്ഥാനത്ത് ഇന്ന് 2,333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ പ്രതിദിനസംഖ്യ രണ്ടായിരം കടക്കുന്നത് ഇതാദ്യമാണ്. സമ്പര്‍ക്കംവഴി കോവിഡ് ബാധിച്ചത് 2151 പേര്‍ക്കാണ്. ഇതില്‍ 53 പേരുടെ രോഗഉറവിടം വ്യക്തമല്ല. തിരുവനന്തപുരത്ത് 540 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് 322 പേര്‍ക്കും ആലപ്പുഴയില്‍ 253 പേര്‍ക്കും എറണാകുളത്ത് 230 പേര്‍ക്കും കോട്ടയത്ത് 203 പേര്‍ക്കും കൂടി രോഗം ബാധിച്ചു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 50,231 പേര്‍ക്കാണ്. 1,217 കോവിഡ് രോഗികള്‍ ഇന്ന് സുഖംപ്രാപിച്ചു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget