റിയാദ് : ബഖാലകളിൽ സൗദിവത്ക്കരണം കൊണ്ട് വരുന്നതിനെക്കുറിച്ച് പുതിയ പഠനം നടക്കുന്നതായി സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിലെ വാണിജ്യ മേഖല സ്വകാര്...
റിയാദ് : ബഖാലകളിൽ സൗദിവത്ക്കരണം കൊണ്ട് വരുന്നതിനെക്കുറിച്ച് പുതിയ പഠനം നടക്കുന്നതായി സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിലെ വാണിജ്യ മേഖല സ്വകാര്യവത്ക്കരണ ഡയറക്ടർ അബ്ദുൽ സലാം അൽ തുവൈജിരി അറിയിച്ചു.
മറ്റു സർക്കാർ ഏജൻസികളുടെ സഹായത്തോടെ സൗദിവത്ക്കരണം വേഗത്തിൽ നടപ്പിലാക്കുന്നതിനുള്ള പഠനമാണ് നടക്കുന്നതെന്ന് തുവൈജിരി സൂചിപ്പിച്ചു.
രാജ്യത്തെ റീട്ടെയിൽ മേഖല ഉടച്ച് വാർക്കുന്നതിൻ്റെയും ബിനാമി ബിസിനസ് അവസാനിപ്പിക്കുന്നതിൻ്റെയും ഭാഗമായാണു ബഖാല സൗദിവത്ക്കരണത്തെക്കുറിച്ചും പഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിനാമി ബിസിനസുകാർക്ക് അവരുടെ പദവി ശരിയാക്കുന്നതിനായി വാണിജ്യ മന്ത്രാലയം 180 ദിവസത്തെ കാലാവധി അനുവദിച്ചിട്ടുണ്ട്. നിരവധി സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശികൾക്ക് ജോലി നൽകുന്നതിനു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും തുവൈജിരി പറഞ്ഞു.
ബഖാലകളിൽ സൗദിവത്ക്കരണം നിർബന്ധമായാൽ മലയാളികളടക്കമുള്ള നിരവധി പ്രവാസികളെ അത് ദോഷകരമായി ബാധിക്കുമെന്ന് തീർച്ചയാണ്.
COMMENTS