സംസ്ഥാന തദ്ദേശതിരെഞ്ഞെടുപ്പ് നീട്ടീവെക്കില്ല; ഒക്ടോബറിൽ നടത്താൻ ഒരുക്കം: കമ്മീഷൻ

 

തദ്ദേശതിരഞ്ഞെടുപ്പ് നീട്ടാന്‍ ആലോചനയില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍ അവസാനം തിരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് നീട്ടാന്‍ ആവശ്യപ്പെട്ടില്ല. ആരോഗ്യവിദഗ്ധരുമായി കമ്മിഷണര്‍ ചര്‍ച്ച നടത്തിയെന്നും ആരോഗ്യവിദഗ്ധര്‍ ഉടന്‍ മാര്‍ഗരേഖ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.


തിരഞ്ഞെടുപ്പ് നീട്ടണമെന്ന് എന്‍എസ്എസ് കത്തുനല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ഒരു മണിക്കൂര്‍ പോളിങ് സമയം നീട്ടും. തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പ് സമയക്രമത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തും. വീടുകയറി പ്രചാരണത്തിന് മൂന്നുപേരില്‍ കൂടുതല്‍ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറ‍ഞ്ഞു.


Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget