എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിദേശയാത്രാ സംഘത്തിൽ സ്വപ്ന ഉൾപ്പെട്ടത്? രമേശ് ചെന്നിത്തല ;


സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഉന്നതര്‍ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിദേശയാത്രാസംഘത്തില്‍ സ്വപ്ന ഉള്‍പ്പെട്ടത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതാണ്. 2017 മുതല്‍ രാജ്യദ്രോഹപ്രവര്‍ത്തനം നടക്കുന്നു. എന്തുകൊണ്ട് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു.

ധാരണാപത്രം മറച്ചുവയ്ക്കുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തിന്റെ പകര്‍പ്പ് നല്‍കുന്നില്ല. എട്ടുദിവസം മുന്‍പ് കത്തുനല്‍കിയിട്ടും മറുപടിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് സുരക്ഷാപരിശോധന നടത്തണം. 

വിദേശഫണ്ട് വിവരങ്ങള്‍ പുറത്തുവിടണം. വിദേശപര്യടനങ്ങള്‍ വഴി ലഭിച്ചെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ട പദ്ധതികള്‍ എന്തായെന്നും ചെന്നിത്തല ചോദ്യമുയര്‍ത്തി. നിക്ഷേപങ്ങളുടെ വിവരങ്ങളും അവ വന്നവഴിയും വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറാകണം.

ഫയലുകള്‍ നശിപ്പിച്ചോ എന്ന് പരിശോധിക്കണം. നയതന്ത്രബാഗേജ് സംബന്ധിച്ച ഫയലുകള്‍ നശിപ്പിച്ചോ എന്ന് സംശയമുണ്ട്. മുന്‍പ്രോട്ടോക്കോള്‍ ഓഫിസറെ ചോദ്യംചെയ്യണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. 'മതഗ്രന്ഥങ്ങള്‍ അടങ്ങിയ പായ്ക്കറ്റുകള്‍ എങ്ങനെ റിലീസ് ചെയ്തെന്ന് കെ.ടി.ജലീലും പറയണം. 


Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget