കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ കണ്ടെയ്ൻമെന്റ് സോൺ നിർണ്ണയിക്കുന്നതിൽ അപാകത; കലക്ടർക്കെതിരെ പരാതികോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കണ്ടെയ്്ന്‍മെന്റ് സോണ്‍ പ്രഖ്യാപനത്തില്‍ കലക്ടര്‍ തന്നിഷ്ടം നടപ്പാക്കുന്നതായി പരാതി. ചാലപ്പുറം മേഖലയിലെ നിയന്ത്രണം വാര്‍ഡ് കൗണ്‍സിലറുടെയും ആര്‍.ആര്‍.ടി അംഗങ്ങളുെടയും പ്രതിഷേധത്തിനൊടുവില്‍ പിന്‍വലിച്ചു. ശരിയായ പഠനം നടത്താതെയാണ് കുറ്റിച്ചിറ ഉള്‍പ്പെടെയുള്ള മേഖലയില്‍ നിയന്ത്രണം നടപ്പാക്കിയതെന്ന പരാതിക്കിടെയാണ് അടുത്ത ആക്ഷേപം. 

കുണ്ടുങ്ങല്‍ മേഖലയില്‍ ഒരാള്‍ക്ക് രോഗബാധയുണ്ടായതിന് പിന്നാലെയാണ് ജനവാസമേഖല പൂര്‍ണമായും അടച്ചത്. കഴിഞ്ഞമാസം തുടങ്ങി പലഘട്ടങ്ങളിലായി വാര്‍ഡില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. നിരീക്ഷണത്തിലുണ്ടായിരുന്നവര്‍ക്ക് വരെ രോഗമില്ലെന്ന് തെളിഞ്ഞു. ഈ അവസ്ഥ നിലനില്‍ക്കുമ്പോഴും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം മാത്രം കണക്കിലെടുത്താണ് കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് പരാതി. കൗണ്‍സിലറെയോ ആര്‍.ആര്‍.ടി അംഗങ്ങളെയോ അറിയിച്ചില്ല. അഭിപ്രായം ആരാഞ്ഞില്ല. രോഗമുക്തി നേടിയ ഇടങ്ങളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ വിയോജിപ്പില്ല. എന്നാല്‍ ഒരു മേഖലയാകെ അടച്ചിടുന്നത് തീര്‍ത്തും പ്രായോഗികമല്ലെന്നാണ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ യോഗം ചേര്‍ന്ന് കലക്ടറെ അറിയിച്ചത്. പിന്നാലെ കണ്ടെയെന്‍മെന്റ് സോണ്‍ പ്രഖ്യാപനം പിന്‍വലിച്ചു. 

നഗരപരിധിയില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് കലക്ടറുടെ വിശദീകരണം. ഒരു രോഗി മാത്രമുള്ള സ്ഥലം മൈക്രോ കണ്ടെയ്്മെന്റ് സോണാക്കി മാറ്റുകയായിരുന്നു. ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. 

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget