
മുസ്ലിം പള്ളിയാക്കി മാറ്റിയതിനു ശേഷം ഇവിടേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുമോ എന്നതില്‍ ഇതുവരെ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. അതേ സമയം ഇവിടത്തെ ക്രിസ്ത്യന്‍ ബിംബങ്ങള്‍ മുസ്ലിം പ്രാര്‍ത്ഥനാ സമയത്ത് മറയ്ക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹയ സോഫിയയിലും ഇങ്ങനെ മറയ്ക്കപ്പെട്ടിരുന്നു.കഴിഞ്ഞ ജൂലൈയില്‍ തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്നു ഹയ സോഫിയ മുസ്ലിം ആരാധനലയമാക്കി മാറ്റിയിരുന്നു.
അതേസമയം, തുര്‍ക്കിയുടെ നടപടിയെ ഗ്രീക്ക് വിദേശകാര്യമന്ത്രാലയം അപലപിച്ചു. ഐക്യരാഷ്ട്ര സഭയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഒന്നിനെ കൂടി തുര്‍ക്കി അപമാനിച്ചിരിക്കുകയാണെന്ന് ഗ്രീസ് പറഞ്ഞു.
പ്രശസ്തമായ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റിയതില്‍ ലോകവ്യാപക പ്രതിഷേധയമുയര്‍ന്നെങ്കിലും തീരുമാനം നടപ്പാക്കി. തൊട്ടുപിന്നാലെ, ഒരുമാസത്തിന് ശേഷമാണ് രാജ്യത്തെ മതപരമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹാഗിയ സോഫിയയ്ക്ക് സമാനമായ എര്‍ദോഗന്റെ പുതിയ നീക്കം.എന്നാല്‍, മ്യൂസിയത്തിനകത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബൈബിള്‍ കഥകളെ ആസ്പദമാക്കി വരച്ച ചുമര് ചിത്രങ്ങള്‍ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
COMMENTS