വയനാട്ടിലെ പ്രദേശങ്ങൾ കൂടി മലബാർ വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള നീക്കം നടപ്പായാൽ ടൂറിസം മേഖലയെ സാരമായി ബാധിക്കും. ...
വയനാട്ടിലെ പ്രദേശങ്ങൾ കൂടി മലബാർ വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള നീക്കം നടപ്പായാൽ ടൂറിസം മേഖലയെ സാരമായി ബാധിക്കും. ജില്ലയുടെ വിനോദ സഞ്ചാര മേഖലയുടെ ഹോട്സ്പോട്ടുകളായ നാലു വില്ലേജുകളാണ് കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
കുന്നത്തിടവക, അച്ചൂരാനം, പൊഴുതന, തരിയോട് വില്ലേജുകളാണ് കേന്ദ്ര വനം മന്ത്രലയത്തിന്റെ പരിസ്ഥിതി ലോലകരട് വിജ്ഞാപനത്തിൽ ഇടം പിടിച്ചത്.
ജില്ലയിലെ വിനോദ സഞ്ചാര മേഖലയിലെ പ്രധാന സ്ഥലങ്ങളാണ് പതിനയ്യായിരത്തോളം ഹെക്ടർ വരുന്ന ഇവിടങ്ങൾ.
റിസോർട്ടുകൾ ഹോംസ്റ്റേകൾ തുടങ്ങി നൂറു കണക്കിന് ചെറുകിട സംരംഭങ്ങൾ ഇവിടെയുണ്ട്.
പ്രളയത്തിന് ശേഷം ജില്ലയെ കൈ പിടിച്ചുയർത്താനുള്ള പ്രധാന പദ്ധതികളിലൊന്ന് ഉത്തരവാദിത്ത ടൂറിസമാണ്.
പരിസ്ഥിതി ലോല പ്രദേശങ്ങളാക്കി മാറ്റാനുള്ള നീക്കങ്ങളും ചർച്ചകളും ആശങ്കയോടെയാണ് ടൂറിസം രംഗത്തുള്ളവർ കാണുന്നത്.
പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ വരുമാന മാർഗങ്ങളെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള തീരുമാനങ്ങളാണ് വേണ്ടതെന്നാണ് അഭിപ്രായം.
ലോക്ക് ഡൌൺ കാലത്ത് മാത്രം ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ അഞ്ഞൂറ് കോടിയോളം നഷ്ടമെന്നാണ് ഡിടിപിസിയുടെ കണക്ക് . ഇക്കോ ടുറിസം കേന്ദ്രങ്ങളിലെ പ്രവേശനം സംബന്ധിച്ച കോടതി വിധികളും പലപ്പോഴും തിരിച്ചടിയാണ്. ഇതിനിടയിലാണ് പുതിയ ആശങ്കകൾ.
COMMENTS