സെക്രട്ടറിയേറ്റ് പ്രൊട്ടോക്കോൾ വിഭാഗത്തിൽ വൻ തീപിടിത്തം; ഫയലുകൾ എല്ലാം കത്തി നശിച്ചു


സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തം. ഫയലുകള്‍ കത്തി നശിച്ചു. അഗ്നിശമന സേനയെത്തി തീയണച്ചു.  പ്രധാനഫയലുകള്‍ സുരക്ഷിതമെന്ന് പൊതുഭരണ അഡീഷണല്‍ സെക്രട്ടറി പി.ഹണി മനോരമന്യൂസിനോട് പറഞ്ഞു. ഗസ്റ്റ് ഹൗസ് ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചത്. വളരെവേഗം തീയണച്ചു. കംപ്യൂട്ടര്‍ കേബിളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നും അഡീഷണല്‍ സെക്രട്ടറി  പറഞ്ഞു

അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നു. പൊതുഭരണവകുപ്പിലെ തീപിടിത്തത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.  

പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫയലുകൾ കത്തിയതല്ല, കത്തിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.

Post a comment

മുൻ ധാരണ നല്ലതല്ല. സത്യമായ വസ്തുത മനസിലാക്കി വേണം പ്രതികരിക്കാൻ.

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget