തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. ജലനിരപ്പ് നിയന്ത്രിച്ച...
തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനായാണ് നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതം തുറന്നത്. കനത്ത മഴ പെയ്താല്‍ ഡാം പെട്ടന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്. നിലവില്‍ 82.02 മീറ്ററാണ് നെയ്യാര്‍ ഡാമിലെ ജലനിരപ്പ്. 84.75 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.
രാവിലെ 10 നാണ് ഷട്ടറുകള്‍ ഒരിഞ്ചു വീതം തുറന്നത്.നേരിയ തോതില്‍ മാത്രം വെള്ളം തുറന്നു വിടുന്നതിനാല്‍ ജലാശയങ്ങളില്‍ ജലനിരപ്പ് പെട്ടന്ന് ഉയരുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കളക്ടര്‍ പറഞ്ഞു.ഡാമിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. നദിയില്‍ ഇറങ്ങി കുളിക്കാനോ വസ്ത്രങ്ങള്‍ അലക്കാനോ വളര്‍ത്തുമൃഗങ്ങളെ കുളിപ്പിക്കാനോ പാടില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
അതേസമയം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ കരമനയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. നദിയില്‍ നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ആരും നദിയില്‍ ഇറങ്ങാന്‍ പാടില്ലായെന്നും നിര്‍ദേശമുണ്ട്.
COMMENTS