മഴയത്ത് പെയ്തൊഴിഞ്ഞ വയനാട്ടിലെ പലയിടത്തും കൃഷി നടത്താന്‍ വെള്ളമില്ല. പുഴയില്‍ നിന്നും മറ്റും വെള്ളം പമ്പ് ചെയ്താണ് നെല്‍ക്കൃഷി പുരോഗമിക്കുന്നത്
വയനാട്ടില്‍ കൃഷിക്ക് വെള്ളമില്ല. മഴയില്‍ വെള്ളം സംഭരിക്കാനായില്ല. പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നു. മഴവെള്ളമാണ് പാടത്ത് കെട്ടിക്കിടക്കുന്നതെന്ന് തെറ്റിദ്ധരിക്കേണ്ട. മോട്ടോര്‍ ഉപയോഗിച്ച് സമീപത്തെ പുഴയില്‍ നിന്നും അടിച്ചുകയറ്റിയതാണ്. വരദൂര്‍ ചീങാടി പാടത്തു നിന്നാണ് ഇൗ കാഴ്ചകള്‍. ഇടവിട്ട് പെയ്തിരുന്ന മഴയ്ക്ക് പകരം നാലുദിവസം പെരുമഴയാണ് ഇവിടെ പെയ്തത്. വയലുകള്‍ക്ക് വെള്ളം സംഭരിക്കാനായില്ല.
വിതച്ച വിത്തുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷവും ഒലിച്ചുപോയിരുന്നു. ഇത്തവണ അല്പം വൈകിയാണ് കൃഷി തുടങ്ങിയത്. നഞ്ചക്കൃഷി എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് കര്‍ഷകര്‍ക്ക് നിശ്ചയമില്ല.
COMMENTS