നിയമസഭക്ക് പുറത്ത് പ്രതിഷേധിച്ച് ബി.ജെ.പി; കെ സുരേന്ദ്രൻ അടക്കം മറ്റ് നേതാക്കളും അറസ്റ്റിൽതിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അടക്കമുളള വിവാദ വിഷയങ്ങള്‍ ഉയര്‍ത്തി നിയമസഭയ്ക്കുളളില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പുറത്ത് പ്രതിഷേധം നടത്തി ബിജെപി. മുഖ്യമന്ത്രി രാജി വെക്കണം എന്ന് ആവശ്യപ്പെട്ടാണ് ബിജെപി നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചത്. തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുളളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ പ്രമേയ ചർച്ചയിൽ ഒ.രാജഗോപാൽ എം.എൽ.എയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിഷേധം ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ സുരേന്ദ്രനെ കൂടാതെ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, പി.സുധീർ, വൈസ് പ്രസിഡൻ്റ് വി.ടി രമ, സെക്രട്ടറിമാരായ എസ്.സുരേഷ്, സി.ശിവൻകുട്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget