കൊവീഡ് നിയന്ത്രണങ്ങളാൽ അടച്ചിട്ട നീണ്ടകര ഹാർബർ നാളെ തുറക്കും

 

കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ച നീണ്ടകര ഹാര്‍ബര്‍ നാളെ തുറക്കും. രാവിലെ ആറ് മണിമുതല്‍ പ്രവര്‍ത്തനം തുടങ്ങും. നിയന്ത്രണങ്ങള്‍ പഴയപടി തുടരും. ശക്തികുളങ്ങര അഴിക്കല്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ തുറക്കുന്നത് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം ആയിരിക്കും.

കൊവി‍ഡ് വ്യാപനത്തിന് പിന്നാലെ മുൻകരുതലെന്ന നിലയ്ക്ക് അടച്ച ചമ്പക്കര മാര്‍ക്കറ്റ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാൻ അനുമതി.  ജൂണ്‍ നാലിനാണ് മാർക്കറ്റ് അടച്ചത്. വാഹനങ്ങളുടെയും ആളുകളുടെയും എണ്ണം ക്രമീകരിക്കാനായി  ടോക്കണ്‍ സംവിധാനം,  ഒരു വശത്ത് കൂടെ മാത്രം പ്രവേശനം തുടങ്ങി കർശന നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ഇനി മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ മാർക്കറ്റിൽ പൊലീസ് പരിശോധനയുമുണ്ടാകും.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget