സ്വർണകടത്ത് കേസില്‍ മാധ്യമപ്രവര്ത്തകന് കസ്റ്റംസ് നോട്ടീസ്. ജനം ടി വി കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർക്കെതിരെയാണ് കസ്റ്റംസ് നോട്ടീസ...
സ്വർണകടത്ത് കേസില്‍ മാധ്യമപ്രവര്ത്തകന് കസ്റ്റംസ് നോട്ടീസ്. ജനം ടി വി കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർക്കെതിരെയാണ് കസ്റ്റംസ് നോട്ടീസ് അയച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് നിർദ്ദേശിച്ചിരിക്കുന്നത്. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാനാണ് വാക്കാൽ നിർദ്ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ കസ്റ്റംസ് സമൻസ് ഉടൻ നൽകും
ജൂലൈ അഞ്ചിനാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. അതേദിവസം ഉച്ചയ്ക്കാണ് സ്വപ്നാ സുരേഷും അനിൽ നമ്പ്യാരും ഫോണിൽ നിരവധി തവണ ബന്ധപ്പെട്ടതായി പറയുന്നത്. സ്വപ്നയും അനിൽ നമ്പ്യാരും പല തവണ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി.
COMMENTS