ഭാര്യയെ കടിച്ചുകുടഞ്ഞ സ്രാവിനെ ആക്രമിച്ച് കീഴ്പ്പെടുത്തി ഭാര്യയെ രക്ഷിച്ചു ഹീറോയായി; അവിശ്വസനീയമെന്ന് കണ്ട് നിന്നവൻ.


സിഡ്‌നി: ഭര്യയെ രക്ഷിക്കാന്‍ അതിസാഹസികമായി സ്രാവിനോട് പോരാടിയ ഓസ്‌ട്രേലിയന്‍ സ്വദേശിയെ ഇന്റര്‍നെറ്റ് ഇപ്പോള്‍ വിളിക്കുന്നത് ഹീറോ എന്നാണ്. തുടര്‍ച്ചയായി ആക്രമിച്ചാണ് ഇയാള്‍ സ്രാവിനെ കീഴടക്കി ഭാര്യയെ രക്ഷിച്ചത്. 

ഇരുവരും സിഡ്‌നിയിലെ പോര്‍ട്ട് മാക്വയറിക്ക് സമീപത്തെ ബീച്ചില്‍ ഉല്ലസിക്കുകയായിരുന്നു. ഇതിനിടെ സ്രാവ് സ്ത്രീയെ ആക്രമിക്കുകയും രണ്ട് തവണ വലതുകാലില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. സ്ത്രീയുടെ കാലില്‍ നിന്ന് സ്രാവ് പിടിവിടും വരെ ഭര്‍ത്താവ് അതിനെ ആക്രമിച്ചുകൊണ്ടിരുന്നു.

സ്രാവ് ആക്രമിച്ച 35കാരിയ്ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എയര്‍ലിഫ്റ്റ് വഴിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 

10 അടിയോളം നീള മുള്ള സ്രാവിനെ ആക്രമിച്ച് ഭാര്യയെ രക്ഷപ്പെടുത്തിയയാളെ ഹീറോ എന്നാണ് ഇതുകണ്ടുനിന്നയാള്‍ വിശേഷിപ്പിച്ചത്. സ്രാവുകളുടെ ആക്രമണം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. 

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget