"കത്തിയതോ കത്തിച്ചതോ?" സോഷ്യൽ മീഡിയ ട്രോൾ ലോകത്തും തീ ; ആളിക്കത്തുന്നു.


സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തം സമൂഹമാധ്യമങ്ങളിലും കത്തി പടരുകയാണ്. കത്തിയതാണോ കത്തിച്ചതാണോ എന്ന വാദം കൊഴുക്കുമ്പോൾ സൈബർ ഇടങ്ങളിലും ചേരി തിരിഞ്ഞ് പോരാട്ടമാണ്. മന്ത്രി കെ.ടി ജലീലിനെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ തീപിടിത്തം എന്നാണ് ഒരു കൂട്ടരുടെ ആരോപണം. എന്നാൽ സെക്രട്ടേറിയറ്റിൽ എല്ലാം ഇ–ഫയൽ ആണെന്നും ഒന്നും നഷ്ടപ്പെട്ടില്ലെന്ന വാദവും ട്രോൾ ഗ്രൂപ്പുകളിൽ ഒരുവിഭാഗം ഉയർത്തുന്നു. സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലുണ്ടായ തീപിടിത്തവും ഇക്കൂട്ടത്തിൽ‌ ചർച്ചയാകുന്നുണ്ട്. ട്രോൾ കാണാം.
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടിത്തം. ഫയലുകള്‍ കത്തിനശിച്ചു. വൈകിട്ടാണ് തീപിടിത്തമുണ്ടായത്. അതേസമയം പ്രധാന ഫയലുകള്‍ സുരക്ഷിതമാണെന്ന് പൊതുഭരണ അഡീഷണല്‍ സെക്രട്ടറി പി.ഹണി മാധ്യമങ്ങളോട്  പറഞ്ഞു 


സെക്രട്ടേറിയറ്റിലെ തീപിടിത്തമുണ്ടായ ബ്ലോക്കിലേക്ക് ജനപ്രതിനിധികള്‍ക്ക് പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതിനിടെ തീപിടിത്തമുണ്ടായ സ്ഥലത്ത് ഫൊറന്‍സിക് പരിശോധന ആവശ്യപ്പെട്ട്  പ്രതിഷേധവുമായെത്തിയ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ഇരച്ചുകയറിയ ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.സ്ഥലത്ത് വന്‍ പൊലീസ് സംഘവും ക്യാംപ് ചെയ്യുന്നുണ്ട്.


Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget