മൂവാറ്റുപുഴ: ചർച്ച് ആക്ട് നടപ്പിലാക്കണം എന്ന ആവശ്യവുമായി നിരാഹാരം അനുഷ്ഠിക്കുന്ന ബാർ യൂഹാനോൻ റമ്പാൻ്റെ പോരാട്ടം ഏഴാം ദിവസത്തിലേക്ക്. ഇന്നലെ...
മൂവാറ്റുപുഴ: ചർച്ച് ആക്ട് നടപ്പിലാക്കണം എന്ന ആവശ്യവുമായി നിരാഹാരം അനുഷ്ഠിക്കുന്ന ബാർ യൂഹാനോൻ റമ്പാൻ്റെ പോരാട്ടം ഏഴാം ദിവസത്തിലേക്ക്. ഇന്നലെ ആരോഗ്യനില മോശമായിരുന്ന റമ്പാച്ചനെ അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴ താലൂക്ക് ഹോസ്പിറ്റലിലേക്കു മാറ്റിയെങ്കിലും നിരാഹാരം തുടരുകയാണ്.
ഇത് തീക്കളിയാകും. സൂക്ഷിക്കുക...
- അഡ്വ ബോറിസ് പോൾ,
ചെയർമാൻ,
അഖില കേരള ചർച്ച് ആക്റ്റ് ആക്ഷൻ കൗൺസിൽ
ചർച്ച് ആക്റ്റ് നടപ്പാക്കണം എന്ന ആവശ്യവുമായി നിരാഹാര സമരം നടത്തുന്ന യൂഹാനോൻ റമ്പാനെ ആറാം ദിവസം പോലീസ് ബലമായി ആശുപത്രിയിലാക്കി.
അവിടെയും നിരാഹാരം തുടരും എന്ന പ്രഖ്യാപനത്തിലൂടെ റമ്പാച്ചൻ തൻ്റെ സമരത്തിൻ്റെ തീക്ഷ്ണതയും മൂർച്ചയും കൂട്ടിയിരിക്കുകയാണ്. സമരത്തെ ഇപ്പോൾ അവഗണിക്കുന്ന സർക്കാരും വിവിധ രാഷ്ട്രീയ നേതാക്കളും ദു:ഖിക്കേണ്ടി വരും.
സർക്കാർ അടിയന്തിര ഇടപെടൽ നടത്തണം
-B. രാധാകൃഷ്ണമേനോൻ, BJP
സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്നും മുവാറ്റുപുഴയിൽ ബർ യൂഹാനോൻ റമ്പാൻ നടത്തുന്ന നിരാഹാര സമരവും കണ്ടില്ലെന്നു നടിക്കരുത്, വിശ്വാസവും ആരെ ആരാധിക്കണമെന്നുള്ള സ്വാതന്ത്ര്യവും വിശ്വാസികളുടെ അവകാശമാണെന്നും അതിനെ ഇല്ലാതാക്കുന്ന തരത്തിലുള്ള സംഭവ വികാസങ്ങൾ ഉണ്ടായാൽ അതിനു പരിഹാരം കാണാൻ നിയമനിർമാണം നടത്തുകയാണ് വേണ്ടത്.
-അഡ്വക്കേറ്റ് ജയശങ്കർ
ചർച്ച് ആക്ടിന് വേണ്ടി മുവാറ്റുപുഴയിൽ നിരാഹാര സമരം നടത്തുന്ന ബർ യൂഹാനോൻ റമ്പാന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. ക്രിസ്തീയ സഭകളിലെ പ്രശനങ്ങൾക്ക് പരിഹാരമുണ്ടാക്കാനും ചർച്ച് ആക്ട് നടപ്പിൽ വരേണ്ടത് ആവശ്യമാണ്
COMMENTS