അടൂര്‍: കൊല്ലം അഞ്ചല്‍ ഏറത്ത് ഉത്രയെന്ന യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയായ സൂരജിന്റെ അമ...
അടൂര്‍: കൊല്ലം അഞ്ചല്‍ ഏറത്ത് ഉത്രയെന്ന യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയായ സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റില്‍. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ ക്രൈംബ്രാഞ്ച് സംഘം ഇവരെ അറസ്റ്റ് ചെയ്തത്.
മൂർഖന്റെ കടിയേറ്റ് ഉത്ര മരിച്ച സംഭവത്തിൽ സൂരജ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ഉത്രയുടെ ആഭരണങ്ങൾ ഒളിപ്പിക്കാനും മകനെ രക്ഷിക്കാനും വീട്ടുകാർ സഹായിച്ചതായി പൊലീസിനു തെളിവു ലഭിച്ചു. കൊലപാതകക്കേസുമായി ബന്ധപ്പെട്ടു സൂരജും പിതാവ് സുരേന്ദ്രനും ജയിലജയിലിലാണ്.
ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയത് താനാണെന്നു പരസ്യമായി ഭർത്താവ് സൂരജ് ഏറ്റുപറഞ്ഞിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ പറക്കോട്ടുള്ള വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോഴാണ് സൂരജിന്റെ വെളിപ്പെടുത്തൽ. മാധ്യമങ്ങളോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദിച്ചപ്പോഴാണ് പൊട്ടിക്കരഞ്ഞു കൊണ്ട് താനാണ് ഇതു ചെയ്തതെന്ന് പറഞ്ഞത്.
കൂടുതൽ പണവും സ്വത്തുക്കളും ആവശ്യപ്പെട്ട് സൂരജിന്റെ അമ്മയും സഹോദരിയും മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ഉത്രയുടെ അച്ഛനമ്മമാർ കമ്മീഷനംഗം ഷാഹിദാ കമാലിന് നൽകിയ മൊഴി നല്‍കിയിരുന്നു. വനിതാ കമ്മീഷന്റെ കേസിൽ സൂരജിന്റെ സഹോദരി ഒന്നാം പ്രതിയും അമ്മ രണ്ടാം പ്രതിയുമാണ്. അടൂർ പറക്കോട് സ്വദേശികളായ ഇവരെ വിശദമായി ചോദ്യം ചെയ്യാനും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കാനും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് വനിതാ കമ്മീഷൻ രേഖാ മൂലം നിർദ്ദേശം നൽകിയിരുന്നു. ഇതുകൊല്ലം റൂറൽ പൊലീസിന് കൈമാറിയെങ്കിലും നടപടികൾ ഇരുവരെയും ചോദ്യം ചെയ്യുന്നതിൽ ഒതുങ്ങി. ഇത് വിവാദമായി.
ഉത്രയുടെ അസ്വാഭാവിക മരണത്തിന്റെ അന്വേഷണം കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് മുതൽ ഉത്രയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിലാണ് സൂരജിന്റെ അമ്മയും സഹോദരിയും പരസ്യ പ്രതികരണങ്ങൾ നടത്തിയത്. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനകം ഭാര്യ അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെട്ടാൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം മൂലമാണോയെന്ന് പൊതുവിൽ പൊലീസ് പരിശോധിക്കാറുണ്ട്. സൂരജും അമ്മയും സഹോദരിയും പലപ്പോഴായി ലക്ഷക്കണക്കിന് രൂപയും വാഹനങ്ങളും കൈവശപ്പെടുത്തിയെന്നാണ് ഉത്രയുടെ കുടുംബം നൽകിയ മൊഴി.
ഇത് പരിഗണിച്ചാണ് വനിതാ കമ്മീഷൻ ഉടനടി കേസെടുത്തത്. പൊലീസിനും കുടുംബം ഇതേ മൊഴി നൽകിയെങ്കിലും കൂടുതൽ തെളിവുകൾക്കായി കാക്കുകയാണ് ഇപ്പോഴും അന്വേഷണ സംഘം. വിവാഹമോചനം നേടിയാൽ സ്വത്തുക്കൾ തിരികെ കൊടുക്കേണ്ടി വരുമെന്നതിനാൽ കൊലപ്പെടുത്തി മുഴുവൻ സ്വത്തുക്കളും സ്വന്തമാക്കുക ആയിരുന്നു ലക്ഷ്യമെന്ന് സൂരജ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
COMMENTS