സംസ്ഥാനത്തെ ഗോഡൗണുകളില്‍ രണ്ടായിരത്തി എണ്ണൂറോളം മെട്രിക് ടണ്‍ റേഷനരിയും ഗോതമ്പും നശിച്ചതില്‍ ഭക്ഷ്യവകുപ്പിനെ പഴിചാരി സപ്ലൈകോ. കഴിഞ്ഞ ഡിസംബറി...
സംസ്ഥാനത്തെ ഗോഡൗണുകളില്‍ രണ്ടായിരത്തി എണ്ണൂറോളം മെട്രിക് ടണ്‍ റേഷനരിയും ഗോതമ്പും നശിച്ചതില്‍ ഭക്ഷ്യവകുപ്പിനെ പഴിചാരി സപ്ലൈകോ. കഴിഞ്ഞ ഡിസംബറില്‍ തന്നെ ഭക്ഷ്യയോഗ്യമല്ലാത്ത അരി കണ്ടെത്തിയിരുന്നെന്നും വൃത്തിയാക്കിയെടുക്കാന്‍ ഭക്ഷ്യവകുപ്പ് അനുമതി നല്‍കാതിരുന്നതാണ് ഇത്രത്തോളം നശിക്കാന്‍ കാരണമെന്നുമാണ് വാതില്‍പ്പടി വിതരണത്തിന്റ ചുമതലയുള്ള സപ്ലൈകോയുടെ വിശദീകരണം. തീരെ നശിക്കാത്ത അരി മില്ലുകളില്‍ വൃത്തിയാക്കിയെടുക്കാന്‍ 78 ലക്ഷം രൂപ വേണ്ടിവരും.
എഫ്.സി.െഎയില്‍ നിന്ന് അരിയെടുത്ത് ഗോഡൗണില്‍ സംഭരിച്ച്, റേഷന്‍കടകളില്‍ എത്തിച്ച് നല്കുന്നതിന്റ ചുമതല സപ്ലൈകോയ്ക്കാണ്. ഗോഡൗണില്‍ കിടന്ന് അരി നശിച്ചതില്‍ സപ്ലൈകോ നല്കുന്ന വിശദീകരണം ഇതാണ്. ഭക്ഷ്യയോഗ്യമല്ലാത്ത അരിയുടെ കണക്ക് കഴിഞ്ഞ ഡിസംബറില്‍ എടുത്തിരുന്നു. ഇതില്‍ ഭൂരിഭാഗവും മില്ലുകളില്‍ കഴുകിയെടുത്താല്‍ ഉപയോഗിക്കാവുന്നതായിരുന്നു. ഇതിനായി ഭക്ഷ്യവകുപ്പിന്റ അനുമതി തേടിയെങ്കിലും ആദ്യം അനുവദിച്ചില്ല. തുടര്‍ന്ന് മന്ത്രി തന്നെ ഇടപെട്ട് മില്‍ ക്ലീനിങ്ങിന് അനുവാദം നല്കി. ഇതിനായി ഒാരോ താലൂക്കിലും മില്ലുകളെ തിരഞ്ഞെടുത്തെങ്കിലും വ്യാപക പരാതികള്‍ ഉയര്‍ന്നു. നെടുമങ്ങാട് സ്വന്തമായി മില്ല് പോലും ഇല്ലാത്തയാള്‍ക്കാണ് സപ്ലൈകോ റീജണല്‍ മാനേജര്‍ അധ്യക്ഷയായ കമ്മിറ്റി കരാര്‍ നല്‍കിയത്.ഇതോടെ മന്ത്രിയുടെ ഒാഫീസ് ഇടപെട്ട് ക്ലിനീങ് നടപടികള്‍ റദ്ദാക്കി. ഈ സാധനങ്ങള്‍ മാസങ്ങളോളം അതേപടി കിടന്നു. റേഷന്‍ കടകളില്‍ ഇരുന്ന് നശിച്ചതും ഇതിനൊപ്പം കൂട്ടിയിട്ടെന്നും സപ്ലൈകോ പറയുന്നു.
നശിച്ച 2868 മെട്രിക് ടണ്‍ അരിയില്‍ 1568 മെട്രിക് ടണ്‍ മില്‍ ക്ലീനിങ് നടത്തി വീണ്ടെടുക്കണമെന്നാണ് റേഷനിങ് കണ്ട്രോളര്മാര് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലെ നിര്‍ദേശം. ഒരു കിലോ അരി ക്ലീന്‍ ചെയ്ത് നല്കാന് അഞ്ചുരൂപ വരെയാണ് മില്ലുകാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ചാണെങ്കില്‍ 78 ലക്ഷത്തോളം രൂപ വേണ്ടിവരും. ഇത്രയും തുക സര്‍ക്കാര്‍ അനുവദിക്കുമോയെന്നതാണ് പ്രധാന പ്രശ്നം. കാലിത്തീറ്റയ്ക്ക് നല്കിയ അരിപോലും മില്ക്ലീനിങ്ങിന്റ മറവില്‍ വിപണിയില്‍ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അരി നശിച്ച കാലയളവില്‍ ഡിപ്പോയുടെ ചുമതലയുണ്ടായിരുന്നവരില്‍ നിന്ന് നഷ്ടമായ തുക ഈടാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
COMMENTS