പാമ്പുകളെ പിടികൂടുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാകുന്ന മാര്‍ഗ നിര്‍ദേശം വനംവകുപ്പ് ഉടന്‍ പുറത്തിറക്കും. ഇതോടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ...
പാമ്പുകളെ പിടികൂടുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാകുന്ന മാര്‍ഗ നിര്‍ദേശം വനംവകുപ്പ് ഉടന്‍ പുറത്തിറക്കും. ഇതോടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാമ്പ് പിടിച്ചാല്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം കേസെടുക്കും. വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക പരിശീലന പദ്ധതിയും വൈകാതെ നടപ്പാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.
ആദ്യഘട്ടത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ക്കാണ് പാമ്പ് പിടുത്തത്തിനുളള പരിശീലനം നല്‍കുന്നത്.ഇത് ഈ മാസം 27ഓടെ പൂര്‍ത്തിയാകും. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും.ഇതിനു പിന്നാലെയാണ് പാമ്പ് പിടുത്തത്തിന് താത്പര്യമുള്ള പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കുക. ഇത് പൂര്‍ത്തിയായാല്‍ ഉടന്‍ പാമ്പിനെ സംരക്ഷിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറങ്ങും.
പാമ്പിനെ ആര്‍ക്കും കൈവശം സൂക്ഷിക്കാന്‍ സാധിക്കില്ല. ട്രീറ്റ്മെന്റിനായി സൂക്ഷിക്കണമെങ്കില്‍ വനം വകുപ്പിന്റെ അനുമതിയും വേണം. വന്യ മൃഗങ്ങളുടെ സംരക്ഷണത്തിനായും സമാന രീതിയില്‍ പദ്ധതി ആവിഷ്കരിക്കുന്നുണ്ട്. ജനവാസ മേഖലകളില്‍ വന്യ മൃഗശല്യം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതാണ് പദ്ധതി.
COMMENTS