രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികകൾ എൽഡിഎഫിന്റേയും യുഡിഎഫിന്റേയും സ്ഥാനാർത്ഥികൾ സമർപ്പിച്ചു. നിയമസഭയിലെത്തി റിട്ടേണിംഗ് ഓഫിസർ കൂടി...
രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികകൾ എൽഡിഎഫിന്റേയും യുഡിഎഫിന്റേയും സ്ഥാനാർത്ഥികൾ സമർപ്പിച്ചു. നിയമസഭയിലെത്തി റിട്ടേണിംഗ് ഓഫിസർ കൂടിയായ സെക്രട്ടറിക്കു മുന്നിലാണ് പത്രിക സമർപ്പിച്ചത്.
രാവിലെ പതിനൊന്നരയോടെ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി എം.വി.ശ്രേയാംസ് കുമാറിന്റെ പത്രികാസമർപ്പണം. കൺവീനർ എ.വിജയരാഘവൻ, മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ജനാധിപത്യ മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പാർലമെന്റിൽ പ്രവർത്തിക്കുമെന്ന് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു.
പന്ത്രണ്ട് മണിക്കാണ് യുഡിഎഫ് സ്ഥാനാർഥി ലാൽ വർഗീസ് കൽപകവാടി നാമനിർദേശപത്രിക സമർപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. കർഷകരെ സ്നേഹിക്കുന്ന എം.എൽ.എമാർ വോട്ടുചെയ്യുമെന്ന് ലാൽ വർഗീസ് കൽപകവാടി പറഞ്ഞു.
COMMENTS