പദ്ധതിയിട്ടത് കുടുംബാഗങ്ങളെയെല്ലാം വധിക്കാൻ, കോഴിക്കറിയിൽ വിഷം കലർത്തി നേരത്തെ ശ്രമം നടത്തി


ബളാലില്‍ സഹോദരന്‍ പതിനാറുകാരിയെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയതിന് പിന്നിലുള്ള കാരണങ്ങള്‍ ഞെട്ടിക്കുന്നത്. മാതാവിനെയും പിതാവിനെയും സഹോദരിയെയും കൊലപ്പെടുത്തുക, തുടർന്ന് കുടുംബസ്വത്ത് കൈക്കലാക്കി വില്‍ക്കുക എന്നതായിരുന്നു കൊലപാതകിയുടെ ലക്ഷ്യം. നാലേക്കര്‍ ഭൂമിയാണ് കുടുംബ സ്വത്ത്. ഇത് വിറ്റു കിട്ടുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതമായിരുന്നു പ്രതി അരിങ്കല്ലിലെ ഓലിക്കല്‍ ആല്‍ബിൻ (22) പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.

നേരത്തെയും വീട്ടുകാരെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നു.

കോഴിക്കറിയില്‍ വിഷം കലര്‍ത്തിയായിരുന്നു ശ്രമം.എന്നാല്‍, വിഷത്തിന്റെ അളവ് കുറവായതിനാല്‍ ശ്രമം പാളി. പിന്നീട് വെബ് സൈറ്റുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് പഠിച്ച ശേഷമാണ് എലിവിഷം ഉപയോഗിച്ച് കൊല നടത്തിയത്.

ഐ.ടി.ഐയാണ് ആല്‍ബിന്റെ വിദ്യാഭ്യാസം. ഐ.ടി.ഐ. പഠനം കഴിഞ്ഞ് കമ്പത്ത് ഒരു കമ്പനിയില്‍ ട്രെയിനിയായി ജോലിചെയ്തിരുന്നു. തമിഴ്‌നാട്ടിലും വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തിരുന്നു.

ജൂലൈ തുടക്കത്തിലാണ് കുമളി വഴി കേരളത്തിൽ എത്തുന്നത്. തുടര്‍ന്ന് കോട്ടയത്ത് രണ്ടാഴ്ചക്കാലം ക്വാറന്റീനില്‍ താമസിച്ചു. ജൂലൈ പകുതിയോടെയാണ് ഇയാള്‍ ബളാലിലെ വീട്ടിലെത്തിയത്. വീട്ടില്‍ നിന്ന് അകന്ന് താമസിക്കാന്‍ തുടങ്ങിയതോടെ മയക്കുമരുന്നിന് അടിമയായിട്ടുണ്ടായിരുന്നു.കൂടാതെ, അതിനിടെ വഴിവിട്ട ചില ബന്ധങ്ങളും ആല്‍ബിന് ഉണ്ടായിരുന്നു. ബന്ധുക്കളടക്കമുള്ളവരോട് പണം കടം വാങ്ങിയാണ് ജീവിതം അടിച്ചു പൊളിച്ചത്. അങ്ങനെയാണ് വീട്ടുകാരെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാന്‍ ആശയം ഉദിച്ചത്.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget