ധോനി, നിങ്ങളോടൊപ്പം ഞാനും ചേരുന്നു; സുരേഷ് റെയ്‌നയും വിരമിച്ചു

 

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനി വിരമിക്കൽ പ്രഖ്യാപനം നടത്തി മിനിറ്റുകൾക്കകം സഹതാരമായ സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിലൂടെ തന്നെയാണ് റെയ്നയുടേയും വിരമിക്കൽ പ്രഖ്യാപനം.

നിങ്ങൾക്കൊപ്പം മനോഹരമായി കളിക്കുകയല്ലാതെ മറ്റൊന്നുമില്ല ധോനി, നിങ്ങളുടെ യാത്രയിൽ നിങ്ങളോടൊപ്പം ചേരുക എന്നത് ഞാൻ തിരഞ്ഞെടുക്കുന്നു. ഇന്ത്യക്ക് നന്ദി, ജയ് ഹിന്ദ്', എന്നായിരുന്നു റെയ്നയുടെ ഇൻസ്റ്റഗ്രാം സന്ദേശം.


അടുത്ത മാസം യുഎഇയിൽ നടക്കുന്ന ഐപിഎല്ലിൽ ധോനിയും റെയ്നയും ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


33-കാരനായ റെയ്ന ഇന്ത്യക്കായി 18 ടെസ്റ്റുകളും 226 ഏകദിനവും 78 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

2011-ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയക്കെതിരായ ഇന്നിങ്സ് റെയ്നയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. 18 ടെസ്റ്റുകളിൽ നിന്നായി 768 റൺസാണ് റെയ്നയുടെ സമ്പാദ്യം. ഒരു സെഞ്ചുറിയും ഏഴ് അർദ്ധ സെഞ്ചുറിയും നേടി.


226 ഏകദിനങ്ങളിൽ നിന്നായി 35.31 ശരാശരിയിൽ 5615 റൺസ് നേടിയിട്ടുണ്ട്. അഞ്ചു സെഞ്ചുറികളും 36 അർദ്ധ സെഞ്ചുറികളും ഉൾപ്പെടുന്നു. 78 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 1605 റൺസാണ് റെയ്ന അടിച്ചത്. ഒരു സെഞ്ചുറിയും അഞ്ച് അർദ്ധസെഞ്ചുറിയും നേടിയിട്ടുണ്ട്.


Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget