കാസര്‍ഗോഡ്: പൊട്ടിയ വൈദ്യുതി കമ്പി നന്നാക്കുന്നതിനിടെ കെ.എസ്.ഇ.ബി ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു. സീതാംഗോളി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ...
കാസര്‍ഗോഡ്: പൊട്ടിയ വൈദ്യുതി കമ്പി നന്നാക്കുന്നതിനിടെ കെ.എസ്.ഇ.ബി ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു. സീതാംഗോളി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ ജീവനക്കാരനായ പ്രദീപ് (40) ആണ് മരിച്ചത്. കുമാരമംഗലം ചിമ്മിണിയടുക്കയില് ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.
ഇന്ന് ഉച്ചയോടെ പ്രദേശത്തെ വൈദ്യുതി പോസ്റ്റില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു അപകടം. അപകടം നടന്നയുടനെ നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: കാവ്യ, മക്കള്‍: വൈഷണവ്, അദ്വിത്. സഹോദരങ്ങള്‍: അജയകുമാര്‍, പ്രീതി.
COMMENTS