തുടർച്ചയായി രണ്ടാം വർഷവും പ്രളയധനസഹായം ലഭിച്ചില്ല; ദുതിതമൊഴിയാതെ കോഴിക്കോട് അഴിയൂർ വ്യവസായ എസ്റ്റേറ്റ്


തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രളയത്തിന്റെ ദുരിതം അനുഭവിക്കുകയാണ് കോഴിക്കോട്  വടകര അഴിയൂര്‍ വ്യവസായ എസ്റ്റേറ്റിലെ സ്ഥാപന ഉടമകളും ജീവനക്കാരും. കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ രണ്ടു കോടി രൂപയിലേറെ നഷ്ടമാണ് ഇവര്‍ക്കുണ്ടായത്

കഴിഞ്ഞ പ്രളയ സമയത്തെ ദൃശ്യങ്ങളാണിത്. ഉപകരണങ്ങളെല്ലാം വെള്ളത്തില്‍. വടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് അഴിയൂരിലെ വ്യവസായ എസ്റ്റേറ്റ്.താഴ്ന്ന പ്രദേശമാണിവിടം. ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്ന സ്ഥാപനം മുതല്‍  പൈപ്പ് നിര്‍മാണ കമ്പനി വരെ ഇവിടെയുണ്ട്.വെള്ളത്തില്‍ മുങ്ങിയ ഉപകരണങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചെങ്കിലും തുച്ചമായ തുകമാത്രമാണ് ലഭിച്ചത്

ഇത്തവണത്തെ കനത്ത മഴയിലും എസ്റ്റേറ്റില്‍ വെള്ളം കയറിയിരുന്നു.മുന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉപകരണങ്ങളെല്ലാം മാറ്റി.ഇവ പഴയ പോലെ സ്ഥാപിക്കാന്‍ നല്ലൊരു തുക ആവശ്യമാണ്.കഴിഞ്ഞ തവണ രണ്ടുകോടിയിലേറെ രൂപ നഷ്ടമുണ്ടായി.ഇതെങ്കിലും സര്‍ക്കാര്‍ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം 

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget