തിരുവനന്തപുരം വിമാനത്താവളം വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി. വിമാനത്താവളം അദാനിക്ക് നല്കാന് അനുവദിക്കില്ല. സ്വകാര്യവല്കരിച്ചാല് സംസ...
തിരുവനന്തപുരം വിമാനത്താവളം വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി. വിമാനത്താവളം അദാനിക്ക് നല്കാന് അനുവദിക്കില്ല. സ്വകാര്യവല്കരിച്ചാല് സംസ്ഥാനസര്‍ക്കാര്‍ വിമാനത്താവളവുമായി സഹകരിക്കില്ല. ആര് ഏറ്റെടുത്താലും സര്‍ക്കാരിന്റെ സഹകരണമില്ലാതെ നടത്താനാവില്ലെന്നും മുഖ്യമന്ത്രി സർവകക്ഷിയോഗത്തിൽ പറഞ്ഞു. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് പ്രതിപക്ഷം പൂര്‍ണപിന്തുണ അറിയിച്ചു
വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരും. വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം.
അതേസമയം, തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തെ അനുകൂലിച്ച ശശി തരൂരിന് പരോക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അദാനിയുടെ പേ റോളില്‍ ആകേണ്ട കാര്യം താനടക്കം ഒരു കോണ്‍ഗ്രസ് നേതാവിനുമില്ലെന്ന് മുല്ലപ്പള്ളി
Contempt court vannal keralathil president bharanam varumo. Veendum sotjanthrya samaram undavumo
ReplyDelete