സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ സുരക്ഷാ വീഴ്ച്ച; ഫയലുകളുടെ നഷ്ടം പരിശോധിക്കണം: സ്പീക്കർസെക്രട്ടേറിയറ്റിലെ  തീപിടിത്തം സുരക്ഷാവീഴ്ചയെന്ന് നിയമസഭാസ്പീക്കര്‍. ഫയലുകള്‍ നഷ്ടമായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

അതേസമയം സെക്രട്ടറിയേറ്റിലെ  തീപിടിത്തത്തില്‍ ഫയലുകള്‍ കത്തിനശിച്ചെന്ന്  പൊലീസിന്റെ എഫ്ഐആര്‍. തീയുണ്ടായത് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ  ഫാനിന്റെ  തകരാര്‍ മൂലമെന്ന് പൊതുമരാമത്ത് വകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാവും കാരണമെന്നാണ് ദുരന്ത നിവാരണ കമ്മീഷ്ണറുടെ നേതൃത്വത്തിലുളള വിദഗ്ധസംഘത്തിന്റെയും നിഗമനം. ഇന്നലെ രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും സെക്രട്ടറിയേറ്റില്‍ നിന്ന് പുറത്താക്കിയ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പ്രശംസിച്ചു.

ഇന്നലെ കലാപകലുഷിതമായ സെക്രട്ടറിയേറ്റിലേക്ക് രാവിലെ തന്നെ ദുരന്തനിവാരണ കമ്മീഷ്ണര്‍ കെ  കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസും  എത്തി.  ഫയലുകള്‍ ഒന്നും നഷ്ടമായില്ലെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോള്‍ ഫയലുകള്‍ നശിച്ചെന്ന എഫ് .ഐ.ആര്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. ഗസ്റ്റ് ഹൗസുകള്‍ അനുവദിച്ച മുന്‍കാല ഫയലുകള്‍ കത്തനശിച്ചെന്നാണ് അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ പൊലീസിന് നല്‍കിയ മൊഴി. അട്ടിമറിയുള്‍പ്പെടെ അന്വേഷിക്കുപ്പെടുന്ന  തീപിടുത്തത്തിന്റെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് സംഘവും ഫിംഗര്‍ പ്രിന്‍് വിദഗ്ധരും പരിശോധനിച്ചു .  പ്രോട്ടോക്കോള്‍ വിഭാഗത്തിലെ  അടച്ചിട്ട മുറിയിലെ ചുമരിലെ ഫാന്‍ ചൂടായി പ്ലാസ്റ്റിക് ഉരുതി കര്‍ട്ടണിലേക്കും ഷെല്‍ഫിലേക്കും പേപ്പറിലേക്കും വീണു. ഇതാണ്  കാരണമെന്നാണ് പൊതുമരാത്ത് വകുപ്പിന്റെ കണ്ടത്തല്‍. ചീഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ  ഉന്നതതല സമിതിയെ വിശദമായ അന്വേഷണം നടത്തും. 

ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് ദുരന്തനിവാരണ കമ്മീഷ്ണറുടെ സംഘത്തിന്റെയും നിഗമനം .ഇത്  ഫോറൻസിക് ഫലം വന്നാൽ മാത്രമേ സ്ഥിരീകരിക്കൂ. മണ്ണെണ്ണയുടെയോ തീപ്പെട്ടിയുടോ തീകൊളുത്താൻ ഉപയോഗിക്കുന്ന മറ്റു വസ്തുക്കളുടെയും സാന്നിധ്യം ഫോറൻസിക് പരിശോധിച്ചു.  മനോജ് എബ്രഹാം തീപിടുത്തമുണ്ടായ സമയത്തെ അവിടെയുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുത്തു.

തീപിടുത്തവും തുടര്‍ന്നുണ്ടായ സംഭവങ്ങളും വിശദീകരിക്കുന്ന ഇടക്കാല റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത് മന്ത്രിസഭായോഗത്തില്‍ വെച്ചു. തീപിടുത്തത്തില്‍ സുപ്രധാന ഫലയലുകള്‍ ഒന്നും നഷ്ടമായില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുള്ളത്. സമയോചിതായ ചീഫ് സെക്രട്ടറിയുടെ ഇടപെടലിനെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പ്രശംസിച്ചു.


Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget