മുളകുപൊടിയിലെ മായം കണ്ടെത്താൻ ലളിതമായ പരീക്ഷണവുമായി യുവാവ്;

 

കോട്ടയം: കഴിഞ്ഞ ആഴ്ചകളില്‍ അമിതമായ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ബ്രാന്‍ഡിന്റെ മുളകുപൊടി നിരോധിച്ചിരുന്നു. എന്നാല്‍ പ്രധാനപ്പെട്ട മാധ്യമങ്ങളില്‍ ഒന്നും തന്നെ അതുസംബന്ധിച്ച് വാര്‍ത്തകള്‍ വന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സംഭവം വൈറലായതിനെ തുടര്‍ന്ന് കമ്പനി ഒരു പത്രക്കുറിപ്പ് ഇറക്കിയിരിന്നു. കര്‍ഷകര്‍ അമിത വിഷപ്രയോഗം നടത്തുന്നത് മൂലമാണ് അവരുടെ മുളക് പൊടിയില്‍ രാസവസ്തുക്കള്‍ കണ്ടെത്തുന്നത് എന്നായിരിന്നു കമ്പനിയുടെ വിശദീകരണം.

എന്നാല്‍ അതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ് ഫിസിക്‌സ് അധ്യാപകന്‍ കൂടിയായ കട്ടപ്പന സ്വദേശി ബിന്റോ ബിനോയ്. വിപണിയില്‍ ലഭിക്കുന്ന മുളകുപൊടിയുടെ മായം വെളിച്ചത്തു കൊണ്ടുവരുന്ന രണ്ട് പരീക്ഷണങ്ങളാണ് ബിന്റോ വീഡിയോയില്‍ കാണിക്കുന്നത്. എല്ലാവര്‍ക്കും വീടുകളില്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന രണ്ടു പരീക്ഷണമാണ് ബിന്റോ നമുക്ക് മുന്നില്‍ കാണിക്കുന്നത്.

വെറും പച്ചവെള്ളവും നാലു ഗ്ലാസും കുറച്ച് വെളിച്ചെണ്ണയും മാത്രമാണ് പരീക്ഷണത്തിനായി വേണ്ടത്. ആദ്യ പരീക്ഷണത്തില്‍ പ്രമുഖ നാലു ബ്രാന്‍ഡുകളുടെ മുളകുപൊടി അദ്ദേഹം പച്ചവെള്ളത്തില്‍ കലക്കുകയാണ്. അതില്‍ നിന്ന് തന്നെ അവയുടെ നിറ വ്യത്യാസം കാണാന്‍ കഴിയും. രണ്ടാമത്തെ പരീക്ഷണത്തില്‍ വെളിച്ചെണ്ണയില്‍ ഇതേ മുളക് പൊടി ലയിപ്പിക്കുകയാണ് അദ്ദേഹം. അവിടെയും നിറ വ്യത്യാസം പ്രകടമാണ്. മുളകുപൊടിയില്‍ എരിവ് കൂടുവാനും നിറം ലഭിക്കാനും വിവധ തരത്തിലുള്ള കെമിക്കലുകള്‍ ചേര്‍ക്കുണ്ടെന്ന് സമര്‍ത്ഥിക്കുകയാണ് ബിന്റോ

Ετικέτες

Post a comment

Kooduthal വിവരങ്ങൾ തരുമോ

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget