സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ ഫയലുകൾ എല്ലാം നശിച്ചെന്ന് എഫ്.ഐ . ആർ; സർക്കാർ വിജ്ഞാനങ്ങളുടെ പകർപ്പുകളും കത്തി നശിച്ചു
സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തില്‍ ഫയലുകള്‍ കത്തി നശിച്ചെന്ന് എഫ്.ഐ.ആര്‍. ഗസ്റ്റ് ഹൗസുകള്‍ അനുവദിച്ചത് സംബന്ധിച്ച ഫയലുകളാണ് കത്തിയത്. ഗസറ്റ് നോട്ടിഫിക്കേഷനുകളുടെ പകര്‍പ്പും നശിച്ചു. സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന് കാരണം ഷോട്ട് സർക്യൂട്ടെന്ന് വിദഗ്ധസംഘത്തിന്‍റെ പ്രാഥമികനിഗമനം. ദുരന്തനിവാരണ കമ്മീഷണര്‍ എ.കൗശിഗന്‍റെ  നേതൃത്വത്തിലെ  സംഘം അട്ടിമറി സാധ്യതയുൾപ്പെടെ പരിശോധിക്കുന്നുണ്ട്. നിർണായക ഫയലുകൾ സുരക്ഷിതമെന്ന് സർക്കാർ വ്യക്തമാക്കി. പരിശോധനയുടെ ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങൾക്ക് ലഭിച്ചു.

എ കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും എഡിജിപി മനോജ് എബ്രഹാമിൻെ സംഘവും 9 മണിയോടെ സെക്രട്ടറിയേറ്റിലെത്തി . ഫോറൻസിക് സംഘവും ഫിംഗർ പ്രിൻ് വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. ഫാനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തതിനി ഇടയാക്കിയതെന്നാണ് പ്രാധമിക നിഗമനം. ഫോറൻസിക് ഫലം വന്നാൽ മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് അന്വേഷണ സംഘം അറിയിച്ചു.  അട്ടിമറി സാധ്യതയും അന്വേഷണത്തിന്റെ പരിഗണയിലാണ് . മണ്ണെണ്ണയുടെയോ തീപ്പെട്ടിയുടോ തീകൊളുത്താൻ ഉപയോഗിക്കുന്ന മറ്റു വസ്തുക്കളുടെയും സാന്നിധ്യം ഫോറൻസിക് പരിശോധിച്ചു. ഏതൊക്കെ ഫയലുകളാണ് കത്തിപോയതെന്നും എ കൗശികന്റെ സംഘം പരിശോധിക്കുന്നുണ്ട്.

ഒരാഴ്ചക്കകം സർക്കാരിന് റിപ്പോർട്ട നൽകണം. വേഗത്തിൽ റിപ്പോർട്ട് മേടിച്ച് തലയൂരാനാണ് സർക്കാർ ശ്രമം.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget