പരീക്ഷ റദ്ദാക്കില്ല; ഇളവുകൾക്ക് യുജിസിയെ സമീപിക്കണം; ഹർജി തള്ളിഅവസാനവർഷ സർവകലാശാലാ പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജി കോടതി തള്ളി. നീട്ടിവയ്ക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ട്. എന്നാല്‍ റദ്ദാക്കാനാകില്ല. പരീക്ഷയില്ലാതെ അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനാവില്ല. ബുദ്ധിമുട്ടുള്ള സംസ്ഥാനങ്ങള്‍ക്ക് ഇളവുകള്‍ക്കായി യുജിസിയെ സമീപിക്കാം. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി. 

അവസാന വർഷ പരീക്ഷകൾ ഓൺലൈൻ ആയോ ഓഫ് ലൈൻ ആയോ സെപ്റ്റംബർ മുപ്പതിനകം പൂർത്തിയാക്കാൻ യുജിസി ഉത്തരവ് ഇറക്കിയിരുന്നു. ഇത് ചോദ്യംചെയ്താണ് വിദ്യാർഥികൾ ഹർജികൾ നൽകിയത്. 

കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്തരുത്. മുൻ പരീക്ഷകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അവസാന വർഷത്തെ മാർക്ക് നിശ്ചയിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് ഒഡീഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പരീക്ഷകൾ റദ്ദാക്കിയിരുന്നു. ഇതിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഇല്ലെന്ന യു.ജി.സി വാദം കോടതി അംഗീകരിക്കുയായിരുന്നു.  

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget