ശശി തരൂർ ഗസ്റ്റ് ആർട്ടിസ്റ്റ്; പക്വത ഇല്ല: രൂക്ഷവിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി

 


ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി. തരൂര്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റെന്നായിരുന്നു പരിഹാസം. പാര്‍ട്ടിയുടെ അതിര്‍വരമ്പുകളില്‍നിന്ന് പ്രവര്‍ത്തിക്കുന്നില്ല. ശശി തരൂര്‍ രാഷ്ട്രീയക്കാരനല്ലെന്നും അതിന്‍റെ പക്വത കാണിക്കുന്നില്ലെന്നും കൊടിക്കുന്നില്‍ വിമര്‍ശിച്ചു. 

അതേസമയം, കോൺഗ്രസിൽ മുഴുവൻ സമയ നേതൃത്വം ആവശ്യപ്പെട്ടുള്ള  കത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്നു ശശി തരൂർ എം.പി. പ്രശ്നങ്ങൾ പാർട്ടിയ്ക്ക് അകത്ത് ചർച്ച ചെയ്യണമെന്ന്  കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി  പറഞ്ഞു കഴിഞ്ഞതിനാൽ, പാർട്ടി നന്മക്കായി ഒന്നിച്ച് പ്രവർത്തിക്കാമെന്ന്  ശശി തരൂർ ട്വീറ്റ് ചെയ്തു. ഈ തത്വം  ഉയർത്തിപ്പിടിച്ച് ചർച്ചകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കത്തിൽ ശശി തരൂരും ഒപ്പു വെച്ചിരുന്നു. 

പാർലമെന്റിൽ കോൺഗ്രസ് നീക്കങ്ങൾക്ക് കരുത്ത് പകരാൻ 10 അംഗ സമിതിയെ കോൺഗ്രസ്‌ നിയോഗിച്ചു. ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ജയ്‌റാം രമേശ്‌, അഹമ്മദ് പട്ടേൽ, കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി മുതിർന്ന 10 എം.പി മാരാണ്‌ സമിതിയിൽ അംഗങ്ങൾ. ജയ്‌റാം രമേശിനെ രാജ്യസഭാ ചീഫ് വിപ്പായും നിയോഗിച്ചു.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget