ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍ . ഗാര്‍ഹിക പീഡനവും തെളിവ് നശിപ്പിക്കലും...
ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍ . ഗാര്‍ഹിക പീഡനവും തെളിവ് നശിപ്പിക്കലും ആണ് ഇവർ ചെയ്ത കുറ്റങ്ങള്‍. ഇരുവരുടേയും മൊഴികളിൽ അവ്യക്തതയുണ്ടെന്നു പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ ഇവർക്കു പങ്കില്ലെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും തെളിവു നശിപ്പിക്കലിലും ഗാർഹിക പീഡനത്തിലും ഉൾപ്പെട്ടിട്ടുണ്ടെന്നു അന്വേഷണ സംഘം കണ്ടെത്തി.
മൂർഖന്റെ കടിയേറ്റ് ഉത്ര മരിച്ച സംഭവത്തിൽ സൂരജ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ഉത്രയുടെ ആഭരണങ്ങൾ ഒളിപ്പിക്കാനും മകനെ രക്ഷിക്കാനും വീട്ടുകാർ സഹായിച്ചതായി പൊലീസിനു തെളിവു ലഭിച്ചു. കൊലപാതകക്കേസുമായി ബന്ധപ്പെട്ടു സൂരജും പിതാവ് സുരേന്ദ്രനും ജയിലിലാണ്.
ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയത് താനാണെന്നു പരസ്യമായി ഭർത്താവ് സൂരജ് ഏറ്റുപറഞ്ഞിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ പറക്കോട്ടുള്ള വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോഴാണ് സൂരജിന്റെ വെളിപ്പെടുത്തൽ. മാധ്യമങ്ങളോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദിച്ചപ്പോഴാണ് പൊട്ടിക്കരഞ്ഞു കൊണ്ട് താനാണ് ഇതു ചെയ്തതെന്ന് പറഞ്ഞത്.
COMMENTS