ഭാര്യയുമായി അവിഹിത ബന്ധം; അറുപതുകാരനെ മകൻ അടിച്ചുകൊന്നുആല്‍വാര്‍: അച്ഛനും തന്റെ ഭാര്യയും തമ്മിലുള്ള അവിഹിത ബന്ധം മനസിലാക്കിയ മകന്‍ അറുപതു വയസുകാരനായ പിതാവിനെ അടിച്ചുകൊന്നു. രാജസ്ഥാനിലെ ആല്‍വാറിലാണ് ദാരുണ സംഭവം. രാംസിംഗ് യാദവ് എന്ന 60കാരനാണ് മകന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാംസിംഗിന്റെ മകന്‍ പ്രദീപ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ ടെറസില്‍ ഉറങ്ങുകയായിരുന്ന രാംസിംഗിനെയാണ് പ്രദീപ് ഇലക്ട്രിക് പോസ്റ്റുകളില്‍ ഉപയോഗിക്കുന്ന ഡിസ്‌ക് കൊണ്ട് അടിച്ച് കൊന്നത്.

രാംസിംഗിന് പ്രദീപിന്റെ ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ അച്ഛനെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. കൊലപാതകത്തിന് ഒരു ദിവസം മുമ്പ് ഭാര്യയുടെയും അച്ഛനും തമ്മിലുള്ള അവിഹിത ബന്ധം പ്രദീപ് കണ്ടെത്തിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് അച്ഛനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

കൊലയ്ക്ക് ശേഷം ബുധനാഴ്ച തല മുണ്ഡനം ചെയ്ത് അച്ഛന് തര്‍പ്പണക്രിയകളും പ്രദീപ് നടത്തിയിരുന്നു. അതിനുശേഷം അടുത്ത ഗ്രാമത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസ് പിടിയിലായത്. 


Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget