ക്വറന്റൈനിൽ കഴിയുന്ന രക്ഷാപ്രവർത്തകർക്ക് വീടുകളിൽ എത്തി ആദരം നൽകിയ സംഭവം; പൊലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും

 മലപ്പുറം: കരിപ്പൂരിലെ വിമാനദുരന്തത്തിൽ രക്ഷകരായവർക്ക് മേധാവികളറിയാതെ പോലീസുകാരന്‍റെ സല്യൂട്ട്‌. ചിത്രം വൈറലായതോടെ അന്വേഷണവുമായി ഡിപ്പാർട്ടമെന്‍റും. അനുമതിയില്ലാതെ വൈറൽ ആദരം നടത്തിയ പോലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും.

കരിപ്പൂർ വിമാന ദുരന്തത്തിൽ പെട്ടവരെ രക്ഷിക്കാൻ മുന്നിൽ നിന്ന പ്രദേശവാസികളെ അനുമോദങ്ങൾ കൊണ്ട് മൂടുകയാണ് സാമൂഹ്യമാധ്യമങ്ങളിലെങ്ങും. ഏറ്റവുമൊടുവിലാണ് ക്വാറന്‍റൈനില്‍ കഴിയുന്ന രക്ഷാപ്രവർത്തകർക്ക് ഒരു പോലീസുകാരന്‍റെ സല്യൂട്ട്‌ ആദരവ് അർപ്പിക്കൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയത്.

ചിത്രം വൈറൽ ആയതോടെ വ്യാജമാകാനാണ് സാധ്യതയെന്നായിരുന്നു ജില്ലാ പോലീസ് മേധാവിയുൾപ്പെടെയുള്ളവരുടെ ആദ്യ പ്രതികരണം. ഒപ്പം സത്യം കണ്ടെത്താൻ അന്വേഷണവും നടത്തി. അന്വേഷണത്തിനൊടുവിൽ ആളെയും കണ്ടെത്തി. ആദരം നടത്തിയത് ഒറിജിനൽ പോലീസ് തന്നെയാണെന്നായിരുന്നു കണ്ടെത്തൽ. കൺട്രോൾ റൂമിൽ നിന്നും സ്പെഷ്യൽ ഡ്യൂട്ടിക്കെത്തിയ പോലീസുകാരനാണ് ഔദ്യോഗിക തീരുമാനപ്രകാരമല്ലാതെ ഈ വൈറൽ ആദരം നടത്തിയത്.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊണ്ടോട്ടി സിഐ യോട് ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുമുണ്ട്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ആദരം നടത്തി വൈറൽ ആയ പോലീസ്കാരനെതിരെ വകുപ്പ് തല നടപടിയുമുണ്ടായേക്കും.

നിരവധി ചലച്ചിത്ര താരങ്ങളടക്കമുള്ളവരും ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വെച്ചിട്ടുണ്ട്. സണ്ണി വെയ്ൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങളാണ് ഇതിനോടകം ചിത്രം പങ്കു വെച്ചിരിക്കുന്നത്

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget