ക്രിസ്തുവിന്റെ മാർഗ്ഗം സ്വീകരിക്കാൻ വിജയികൾ തയ്യാറാവണം -രാധാകൃഷ്ണമേനോൻ

 കേരളചരിത്രത്തോടൊപ്പം വികസിച്ച ഒന്നാണ് മലങ്കര സഭയിലെ കക്ഷി വഴക്ക്! നിരവധി അനവധി കോടതി വ്യവഹാരങ്ങളും,  സമന്വയ ശ്രമങ്ങളും സംഘർഷഭരിതമായ സമരങ്ങളും പ്രാർത്ഥനായജ്ഞങ്ങളും   പിന്നിട്ട ഈ തർക്കം ഒടുവിൽ സുപ്രീം കോടതിയുടെ അവസാന വിധിയോടെ  മലങ്കര ഓർത്തഡോക്സ് ചർച്ചിന് അനുകൂലമായി പരിണമിച്ചിരിക്കുന്നു.
അതൊക്കെ നിയമപരമായ കാര്യമാണ്, ഏതാണ്ട്  മൂന്ന് നൂറ്റാണ്ടായി നിലനിന്നിരുന്ന തർക്കം  അവസാനിച്ചു എന്ന് കരുതുവാൻ ആണ്  എനിക്ക് ഇഷ്ടം. ഈ രണ്ടു സഭകളിലും രണ്ട് കക്ഷികളിലും എൻറെ വളരെ അടുത്ത സുഹൃത്തുക്കൾ ഉണ്ടുതാനും. അവരുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും ഞാൻ മാനിക്കുകയും ചെയ്യുന്നുണ്ട്.

എന്നിരുന്നാലും മാനുഷികമായി ചില കാര്യങ്ങൾ പറയാതെ വയ്യ. കേരളത്തിലെ സഭയുടെ  ചരിത്രമുറങ്ങുന്ന പള്ളികൾ ഒക്കെ തന്നെ  ഓർത്തഡോക്സ് സഭയുടെ അവകാശത്തിലേക്കു വന്നിരിക്കുകയാണ് പോലീസ് ആകട്ടെ കോടതിവിധി നടപ്പിലാക്കി തുടങ്ങി നിരവധി സ്ഥലങ്ങളിൽ സംഘർഷങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുകൂടാതെ വൈകാരികവും മാനസികവുമായ  ഒരു തലം ഇതിനുണ്ട്.

തലമുറകളായി തങ്ങൾ ആരാധന നടത്തിക്കൊണ്ടിരുന്ന ഒരു ദേവാലയത്തിൽ നിന്ന് പടിയിറങ്ങേണ്ട അവസ്ഥയിലാണ് വലിയൊരു ജനവിഭാഗം. പല കുടുംബങ്ങളുടെയും കല്ലറകൾ  ഉൾപ്പെടുന്ന പള്ളികൾ  ഈ വിധി വന്നതോടുകൂടി എതിർ വിഭാഗത്തിൻറെ കയ്യിൽ എത്തി. വിശ്വാസം എന്നതിലുപരി വൈകാരികമായ വിഷയം കൂടിയാണ് ഇത്. ആ ചെറിയ ഇനി തങ്ങളുടെ അടുത്ത ബന്ധുക്കളുടെ ഓർമ്മ ദിനത്തിൽ അവിടെ പോകുവാനോ ആ കല്ലറകളിൽ ഒരു മെഴുകുതിരി കത്തിക്കാനോ   കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
ഒരു നിരീക്ഷകൻ എന്ന നിലയിൽ എനിക്ക് പറയുവാനുള്ളത്, നാം  ക്ഷമിക്കുകയും മറക്കുകയും പൊറുക്കുകയും ചെയ്യണമെന്നാണ്. വിധിക്കപ്പെടാതിരിക്കാൻ വേണ്ടി  നീയും വിധിക്കരുത്  എന്നാണല്ലോ പ്രമാണം.  അതിനേക്കാൾസങ്കീർണമായ  ഒരു വിഷയം യാക്കോബായ സഭക്കാർ ഭൂരിപക്ഷവും ഓർത്തഡോൿസ് കാർ നാമമാത്രമായ പല ഇടവകകളും ഈ വിധിയോടു കൂടി ഓർത്തഡോക്സ് കാരുടെ കയ്യിൽ എത്തിയിരിക്കുന്നു.
ഇട വക കളിലെ ജനസംഖ്യ കൂടി  ഈ വിഷയത്തിൽ പരിഗണിക്കേണ്ട ഒരു ഘടകമാണ്. അങ്ങനെയുള്ള പള്ളികൾ യാക്കോബായ കാർക്ക് വിട്ടുകൊടുക്കുകയാണ്  ന്യായം. ഇതിനു നിയമപരമായ തടസ്സങ്ങൾ ഒന്നും ഇല്ല. ക്ഷമിക്കാൻ തയ്യാറാവുക എന്നത് മാത്രമാണ് വിഷയം.

സുപ്രീംകോടതിവിധി യോടുകൂടി നിയമപരമായ കാര്യങ്ങളിൽ ഓർത്തഡോക്സ് സഭാ വിജയിച്ചിരിക്കുകയാണ്.  ഇനി വേണ്ടത് ക്ഷമയുടെ വിജയം കൂടിയാണ്. പള്ളികളിൽ ആരാധനയും വിശ്വാസവുമാണ് പുലരേണ്ടത്.
അങ്ങനെ  സമന്വയവും   ക്ഷമയും കൈക്കൊള്ളുന്നതുകൊണ്ട്  വിജയിച്ചവരുടെ വിജയത്തിന് തിളക്കം വർദ്ധിക്കുകയാണ് ചെയ്യുന്നത്.
ഈ ലോകത്തുള്ള സമസ്ത ജീവജാലങ്ങളോടും ക്ഷമിക്കുവാനും സ്നേഹിക്കുവാനും പഠിപ്പിച്ച യേശുദേവൻ നാമത്തിൽ ആണല്ലോ ആരാധനകൾ ഒക്കെ നടക്കുന്നത്.

അതുകൊണ്ട്  കോടതി നടപടികൾ ഒക്കെ അവസാനിപ്പിച്ചു   ഒത്തുതീർപ്പിൻറെ പാതയിലേക്ക് എത്തിച്ചേരണം. അതിലും മുൻകൈയെടുക്കേണ്ടത് വിജയിച്ചവരാണ്.

വിശ്വാസിയുടെ ഹൃദയത്തിൽ എത്താൻ
ക്രിസ്തുവിന്റെ മാർഗ്ഗം.... സഹനത്തിന്റേയും വിട്ടുവീഴ്ചയുടേയും മാർഗ്ഗം സ്വീകരിക്കാൻ വിജയികൾ തയ്യാറാവണം                                                                             (FB യിൽ പ്രതികരിക്കുകയായിരുന്നു രാധാകൃഷ്ണമേനോൻ)


.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget