പമ്പനദിയും, ത്രിവേണി നദിയും കരകവിഞ്ഞൊഴുകുന്നു.. പമ്പയിൽ മണിക്കൂറിൽ ഒരുമീറ്റർ എന്ന കണക്കിൽ വെള്ളം ഉയരുന്നു


പമ്പയും ത്രിവേണിയും മുങ്ങി; മണിക്കൂറില്‍ ഒരുമീറ്റർ എന്ന നിരക്കില്‍ വെള്ളം ഉയരുന്നു.  ത്രിവേണി പാലത്തിനു മുകളിലൂടെ പമ്പ കുത്തിയൊഴുകുന്നു. റാന്നി മാമുക്കില്‍ വെള്ളം കയറി. പുനലൂര്‍–മൂവാറ്റുപുഴ റോഡ് അടച്ചു. 

കോട്ടയത്ത് സ്ഥിതി ആശങ്കാജനകം. മൂവാറ്റുപുഴ, മണിമല, മീനച്ചിലാറുകള്‍ കരകവിഞ്ഞൊഴുകുന്നു. പാലാ, വൈക്കം, മുണ്ടക്കയം, ചങ്ങനാശേരി മേഖലകളില്‍ വെള്ളപ്പൊക്കം. കോട്ടയം താലൂക്കില്‍ വെള്ളം പൊങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കും

പെരിയാര്‍, ചാലക്കുടി, മീനച്ചിലാര്‍ , കബനി നദികളില്‍ വെള്ളപ്പൊക്കം. ആലുവ  ക്ഷേത്രത്തിന്റെ മേല്‍ക്കൂരവരെ  വെള്ളം ഉയര്‍ന്നു. ചാലക്കുടി റയില്‍വേ അടിപ്പാത വെള്ളത്തില്‍ മുങ്ങി. കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. രണ്ട് ഷട്ടറുകള്‍ രണ്ടടി വീതമാണ് ഉയര്‍ത്തിയത്. കുറ്റ്യാടിപ്പുഴയുടെ തീരത്തും കരിയാത്തുംപാറ, പെരുവണ്ണാമൂഴി മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. വയനാട്ടില്‍ മഴ കനത്തതോടെ ബാണാസുര സാഗര്‍ ഡാമില്‍ നിന്ന് കക്കയത്തേക്ക് എത്തിക്കുന്ന ജലത്തിന്റെ അളവും കൂടിയിട്ടുണ്ട്. കക്കയം ജലവൈദ്യുതി പദ്ധതി പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget