കോവിഡ് ഭീതി വ്യാപിച്ചതോടെ ലോക് ഡൗണിലായ പല താരങ്ങളും വീട്ടുകാരോടൊത്താണ് മുഴുസമയവും ചെലവഴിക്കുന്നത്. പതിവ് ചിത്രീകരണ സ്ഥലങ്ങളില്‍ നിന്നുമുള്ള...
കോവിഡ് ഭീതി വ്യാപിച്ചതോടെ ലോക് ഡൗണിലായ പല താരങ്ങളും വീട്ടുകാരോടൊത്താണ് മുഴുസമയവും ചെലവഴിക്കുന്നത്. പതിവ് ചിത്രീകരണ സ്ഥലങ്ങളില്‍ നിന്നുമുള്ള തുടരെ തുടരെയുള്ള ഓട്ടം ഇല്ലാതായതോടെ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ വീടിനകത്താണ്. ഈ സമയം ഫലപ്രദമായി ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ഉപയോഗിക്കുകയാണ് മലയാളത്തിന്റെ മഹാനടന് മമ്മൂട്ടി. വീട്ടിലെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം.
'വര്‍ക്ക് അറ്റ് ഹോം, വര്‍ക്ക് ഫ്രം ഹോം, ഹോം വര്‍ക്ക്, നോ അദര്‍ വര്‍ക്ക്, സോ വര്‍ക്ക് ഔട്ട്';എന്നാണ് മമ്മൂട്ടി തന്റെ ഫോട്ടോകള്‍ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
ഇതൊക്കെ ഒരു വർത്തയാണോ sir. കഷ്ടം തന്നെ
ReplyDelete