കാലവർഷക്കെടുതിയിലെ നഷ്ടങ്ങൾക്ക് പുറമെ പാലക്കാട് മണ്ണാർക്കാട് മേഖലയിൽ കാട്ടാനകൾ കൃഷികൾ നശിപ്പിച്ചു

 
കാലവർഷക്കെടുതിയിലെ നഷ്ടങ്ങൾക്ക് പുറമേ പാലക്കാട് മണ്ണാർക്കാട് മേഖലയിൽ കാട്ടാനശല്യവും വ്യാപകം. തത്തേങ്ങലം ഭാഗത്ത് രണ്ടായിരത്തിലധികം വാഴകളാണ് കഴിഞ്ഞ ദിവസം നശിപ്പിച്ചത്. 

മണ്ണാർക്കാട് തങ്ങേത്തലം ഭാഗത്ത് കാട്ടാനകൂട്ടം വൻതോതിലാണ് കൃഷി നശിപ്പിച്ചത്. കുട്ടൻ, കണ്ണൻ എന്നിവരുടെ മാത്രം വിളവെടുക്കാറായ രണ്ടായിരത്തിലധികം വാഴകൾ ഇല്ലാതായി.  വഴിപ്പറമ്പിൽ മുഹമ്മദ് ഹാജിയുടെ പറമ്പിലെ  തെങ്ങ് , കവുങ്ങ് എന്നിവയും നശിച്ചു. കർഷകരുടെ പരാതിയിൽ വനപാലകർ  സന്ദർശിച്ചു മടങ്ങി. ഓണക്കാലത്ത് വിപണിയിലെത്തിക്കാനിരുന്ന വാഴ കൃഷിയായിരുന്നു.  കാലങ്ങളായി തത്തേങ്ങലം നിവാസികൾ ഈ ദുരിതത്തിലാണ്.വനാതിർത്തിയോട് ചേർന്ന് സംരക്ഷണ വേലികൾ ഇല്ല .  മഴക്കെടുതി ഉണ്ടാക്കിയ നഷ്ടങ്ങൾക്ക് പുറമേയാണ് കാട്ടാന ശല്യവും കർഷകരെ ബുദ്ധിമുട്ടിലാക്കുന്നത്. 

അട്ടപ്പാടി മേഖലയിലും നഷ്ടങ്ങളേറെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പത്ത് ഹെക്ടറിലാണ് കൃഷി നാശം ഉണ്ടായത്. ജൂൺ ഒന്നിന് ശേഷം ജില്ലയിൽ 875 ഹെക്ടറിലെ കൃഷി നാശമാണ് ഉണ്ടായെന്നാണ് കണക്ക്. ആകെ 3101 കർഷകർക്ക് നഷ്ടങ്ങളുണ്ടായെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget