സമുദ്രസുരക്ഷാ ദൗത്യം; സംയുക്ത കർമ്മസേനയുടെ നേതൃസ്ഥാനം ഏറ്റെടുത്ത് സൗദി അറേബ്യ


മധ്യപൂർവ്വദേശത്തെ സമുദ്രസുരക്ഷാദൌത്യത്തിനായുള്ള സംയുക്ത കർമസേനയുടെ നേതൃസ്ഥാനം ഏറ്റെടുത്ത് സൌദിഅറേബ്യ. ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽപാതകൾ ഉൾപ്പെടുന്ന മേഖലയുടെ സുരക്ഷയാണ് സംയുക്ത കർമസേന നിർവഹിക്കുന്നത്.

എണ്ണക്കപ്പലുകളടക്കം സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രമേഖലയുടെ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട സംയുക്ത കർമസേനയുടെ നേതൃത്വമാണ് ഫ്രാൻസിൽ നിന്നും സൌദിഅറേബ്യ ഏറ്റെടുത്തത്. രണ്ടാം തവണയാണ് സൌദി ഈ ചുമതല വഹിക്കുന്നത്. ചെങ്കടൽ, ഏദൻ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം, ഒമാൻ ഉൾക്കടൽ എന്നിവ ഉൾപ്പെടുന്ന സമുദ്രമേഖലയുടെ സുരക്ഷയാണ് സംയുക്ത കർമസേന നിർവഹിക്കുന്നത്. എന്നാൽ, അറബ് ഗൾഫ് മേഖലയുടെ ഉൾവശം ഇതിൽ ഉൾപ്പെടുന്നില്ല. കപ്പലുകളുടെ സുഗമമായ യാത്രയ്ക്ക് സൌകര്യമൊരുക്കുക, കടൽകൊള്ളക്കാരിൽ നിന്ന് കപ്പലുകളെ സംരക്ഷിക്കുക, കള്ളക്കടത്ത്, നിരോധിത ഉൽപ്പന്നങ്ങളുടെ കടത്ത് എന്നിവ തടയുക, സമുദ്രപാരിസ്ഥിതിക സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയവയാണ്  ചുമതലകൾ. ഒമാൻ ഒഴികെ അഞ്ചു ഗൾഫ് രാജ്യങ്ങളും  സമുദ്രസുരക്ഷാസഖ്യസേനയുടെ  ഭാഗമാണ്. മനാമ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള സമുദ്രസുരക്ഷാസഖ്യസേനയുടെ കീഴിലുള്ള മൂന്ന് കർമസേനകളിലൊരെണ്ണമാണ് സംയുക്ത കർമസേന 150. 

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget